യമൻ യുദ്ധം : ജനങ്ങൾ പട്ടിണിയിലേക്കെന്ന് ഐക്യരാഷ്ട്രസഭ
ജനീവ: സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികളും ഇറാന്റെ പിന്തുണയുള്ള ഹൂതികളും തമ്മിൽ നടക്കുന്ന ആഭ്യന്തര യുദ്ധം മൂലം തകർന്നു തരിപ്പണമായ യമനില്‍ അടിയന്തരമായി ഇടപെടണമെന്ന്​ സമ്പന്ന രാഷ്​ട്രങ്ങളോട്​ ഐക്യരാഷ്ട്രസഭ അഭ്യരഥിച്ചു. യുദ്ധം ബാക്കി വെച്ച കൊടുംപട്ടിണിയിലൂടെ നീങ്ങുന്ന രാജ്യത്ത്​ പലയിടത്തും സ്​ഥിതി ഗുരുതരമാണെന്നും​ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും യു.എന്നി​​​ന്‍റെ വേള്‍ഡ്​ ഫുഡ്​ പ്രോഗ്രാം (ഡബ്ല്യു.എഫ്​.പി) ഭാരവാഹികള്‍ പറഞ്ഞു.

"എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ഇ​പ്പോള്‍ ചെയ്യണം. കുട്ടികളും മുതിര്‍ന്നവരും നേരത്തെ തന്നെ മരിച്ചു വീഴുകയാണ്​. കൊറോണ ലോകത്തെ വരിഞ്ഞു മുറുക്കിയതാണ്​ സ്​ഥിതി രൂക്ഷമാക്കിയത്​. രാജ്യത്തേക്ക്​ ഇറക്കുമതി നടക്കുന്നില്ല. ഭക്ഷ്യവസ്​തുക്കള്‍ക്ക്​ ക്രമാതീതമായി വില കൂടിയെന്നും ഡബ്ല്യൂ.എഫ്​.പി വക്​താവ്​ എലിസബത്ത്​ ബൈര്‍സ് പറഞ്ഞു.

ലോകത്ത്​ ഏറ്റവും കൂടുതല്‍ മാനുഷിക വെല്ലുവിളി നേരിടുന്നതായി യു.എന്‍ വിശേഷിപ്പിച്ച യമനില്‍ പട്ടിണി മരണമില്ലാതെ ഈ വര്‍ഷം മുന്നോട്ടു പോകണമെങ്കില്‍ 737മില്ല്യണ്‍ ഡോളര്‍ (ഏകദേശം 5542 കോടി രൂപ) ആവശ്യമാണെന്നാണ്​ ഡബ്ല്യു.എഫ്​.പി വ്യക്തമാണ്. സ്വിസര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിസന്ധിയുടെ കണക്ക്​ എലിസബത്ത്​ ബൈര്‍സ്​ ലോക രാജ്യങ്ങള്‍ക്ക്​ മുന്നില്‍ അവതരിപ്പിച്ചു. 20 മില്ല്യണ്‍ ആളുകള്‍ അവശ്യ ഭക്ഷണ വസ്​തുക്കള്‍ ലഭിക്കാതെ യമനിലുണ്ടെന്നാണ്​ കണക്ക്​.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter