നാട്ടിലേക്ക് വരണമെങ്കിൽ കോവിഡ് പരിശോധനാ ഫലം വേണം: സർക്കാർ നിലപാടിനെതിരെ മുസ്‌ലിം ലീഗ്
കോഴിക്കോട്: സർക്കാർ ഒരുക്കുന്ന ഫ്ളൈറ്റുകളിൽ കേരളത്തിലേക്കെത്താൻ നിബന്ധനയായി കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനക്കെതിരെ മുസ്​ലിം ലീഗ് രംഗത്ത്. പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ട എന്ന് പറയുന്നതിന് തുല്ല്യമാണ് കേരള സര്‍ക്കാറിന്‍റെ നിലപാടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

കേരള സര്‍ക്കാറിന്‍റെ നിലപാട് മോശമായിപ്പോയി. രോഗവ്യാപനം ഉണ്ടാകാന്‍ പാടില്ല. അതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ട്. ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീന്‍ ഫലപ്രദമായി സര്‍ക്കാര്‍ നടത്തിയിരുന്നുവെങ്കില്‍ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. അവിടെയുള്ള മലയാളികളോട് ഇങ്ങോട്ട് വരേണ്ട എന്ന പറയാന്‍ കഴിയില്ല. ഞങ്ങള്‍ അതിനെ ശക്തമായി എതിര്‍ക്കും -കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിലുണ്ടായ സര്‍ക്കാറിന്‍റെ അനാസ്ഥക്ക് കൊടുക്കേണ്ടി വരുന്ന വിലയാണിതെന്നും ഇതില്‍ ദുരിതത്തിലാകുന്നത് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter