ലോകത്തിലെ മതങ്ങള്‍

ലോകത്തിലെ മതങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം. 1) സെമിറ്റിക്‌ മതങ്ങള്‍ നോഹയുടെ മകന്‍ സാമിലേക്ക്‌ ചേര്‍ക്കപ്പെടുന്ന വിഭാഗമാണ്‌ പിന്നീട്‌ സെമിറ്റിക്കുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌. സൈബീരിയ മുതല്‍ ഈജിപ്‌ത്‌ വരെ വ്യാപിച്ച്‌ കിടക്കുന്ന പ്രദേശങ്ങളില്‍ നിന്നാണ്‌ സെമിറ്റിക്‌ മതങ്ങളുടെ ഉത്ഭവം. ജൂതമതം, ക്രിസ്‌തുമതം, ഇസ്‌ലാംമതം എന്നിവയാണ്‌ സെമിറ്റിക്‌ മതങ്ങളായി അറിയപ്പെടുന്നത്‌. ഈ മൂന്ന്‌ മതങ്ങള്‍ തമ്മില്‍ വിശ്വാസാചാര മുറകളില്‍ പല വിത്യാസങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായ കാര്യങ്ങളില്‍ പല സമാനതകളുമുണ്ട്‌. 2) സെമിറ്റിക്കേതര മതങ്ങള്‍ ഈ വിഭാഗത്തിലെ മതങ്ങളെ വീണ്ടും രണ്ടായിത്തിരിക്കാം 1) ആര്യമതങ്ങള്‍ മധ്യേഷ്യയിലെ ആര്യ വംശത്തില്‍ നിന്നു ഉത്ഭവം കൊണ്ട മതങ്ങളാണ്‌ ആര്യമതങ്ങളെന്ന പേരില്‍ അറിയപ്പെടുന്നത്‌. ഇതില്‍ വേദങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട ഹിന്ദുമതവും വേദാടിസ്ഥാനമില്ലാതെ രൂപം കൊണ്ട സിക്ക്‌മതം, ബുദ്ധമതം, ജൈനമതം, സൗരാഷ്‌ട്രമതം എന്നിവയും ഉള്‍പ്പെടുന്നു. 2) ആര്യേതരമതങ്ങള്‍ ചൈനയില്‍ രൂപം കൊണ്ട കന്‍ഫ്യൂഷനിസം, താവൂഇസം എന്നിവയും ജപ്പാനില്‍ ഉത്ഭവം കൊണ്ട ഷിന്റോമതവുമാണ്‌ പ്രധാന ആര്യേതരമതങ്ങള്‍. മേല്‍പ്പറഞ്ഞതില്‍ മിക്ക മതങ്ങളും ദൈവവിശ്വസത്തിന്റെയും ജീവിത മോക്ഷ സങ്കല്‍പ്പത്തിന്റെയും അടിസ്ഥാനത്തില്‍ രൂപം കൊണ്ടതാണ്‌.

ഓരോ മതത്തിന്റെയും വിശ്വാസ അനുഷ്‌ഠാന കര്‍മങ്ങളില്‍ ഇന്ന്‌ പല വ്യത്യാസങ്ങള്‍ കാണുന്നുണ്ടെങ്കിലും ഓരോന്നിന്റെയും മതഗ്രന്ഥങ്ങളില്‍ ഏകദൈവ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യ-വിഗ്രഹാരാധനകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ വ്യക്തമായോ അവ്യക്തമായോ കാണാന്‍ സാധിക്കുന്നുണ്ട്‌. മതഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുന്ന ദൈവസങ്കല്‍പ്പങ്ങള്‍ക്കും ജീവിതദര്‍ശനങ്ങള്‍ക്കും വിരുദ്ധമായ രീതികളാണ്‌ ഇന്ന്‌ പല മതാനുയായികളും പിന്തുടര്‍ന്ന്‌ കൊണ്ടിരിക്കുന്നത്‌. തങ്ങളുടെ മതഗ്രന്ഥങ്ങളെ പഠനവിധേയമാക്കാന്‍ മതവിശ്വാസി തയ്യാറാവത്തതും മതഗ്രന്ഥങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ അപ്രാപ്യമാക്കാനുളള ചില മതപുരോഹിതന്‍മാരുടെ കുടിലശ്രമങ്ങളും ഇതിന്‌ പിന്നിലുണ്ടായിട്ടുണ്ട്‌. പാരമ്പര്യമായി തങ്ങള്‍ക്ക്‌ ലഭിച്ച വിശ്വാസങ്ങള്‍ സ്വീകരിക്കുന്നതിനപ്പുറം മതത്തിന്റെ അടിസ്ഥാന സ്രോതസ്സുകളായ മതഗ്രന്ഥങ്ങള്‍ പരിശോധിക്കാന്‍ ഓരോ മതാനുയായിയും തയ്യാറായാല്‍ ഇക്കാര്യം വ്യക്തമായും മനസ്സിലാവും. ഏകദൈവ വിശ്വാസം ഹിന്ദു മതത്തില്‍ ചില ഉദാഹരണങ്ങള്‍ ഹിരണ്യഗര്‍ഭഃ സമവര്‍ത്ത തഗ്രോ, ഭൂതസ്യജാതഃ പതിരേക ആസിത്‌ -ഋഗ്വേദം മണ്‌ഡലം 10 സൂക്തം 121 (ഏകനായ ഹിരണ്യഗര്‍ഭന്‍ ജഗത്താവുന്നതിന്‌ മുമ്പ്‌ തന്നെ വെളിപ്പെട്ടു)

മറ്റു ഉദാഹരണസൂചകങ്ങള്‍ ഋഗ്വേദം-1:164:46, 8:1:1, 5:81 അഥര്‍വവേദം-20:58:3 യജുര്‍വേദം-32:3, 40:8, 40:9, 40:16 ഭഗവത്‌ ഗീത 7:20 ചാണ്‌ഡക്യോപനിഷത്ത്‌- 6:2:1 ശ്വേതാശ്വതരോപനിഷത്ത്‌- 4:19, 4:20, 2:263:6,9 ഏകദൈവ വിശ്വാസം ക്രിസ്‌തു മതത്തില്‍ ചില ഉദാഹരണങ്ങള്‍ ഇസ്രായീലേ കേള്‍ക്കുക നമ്മുടെ ദൈവമായ കര്‍ത്താവ്‌ ഏക കര്‍ത്താവ്‌ (മാര്‍ക്കോസ്‌ 12:29) ഏകനും നിത്യനുമായ നിന്നേയും നീ അയച്ച പ്രവാചകനേയും അറിയലാണ്‌ നിത്യ ജീവന്‍. (യോഹന്നാന്‍ 17:3 ) മറ്റു ഉദാഹരണസൂചകങ്ങള്‍ യോഹന്നാന്‍ 5:30, 10:29, 14:24, 14:28 മത്തായി 5:17-20, 6:9-10, 7:21, 12:28 ലൂക്കോസ്‌ 4:8, 11:2, 11:20 മാര്‍ക്കോസ്‌ 13:32

മുകളിലുദ്ധരിച്ച ഉദ്ധരണികളും സൂചകങ്ങളും ഗ്രന്ഥങ്ങളിലെ മറ്റു ഭാഗങ്ങളും പഠനവിധേയമാക്കുന്ന ഒരാള്‍ക്ക്‌ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഒരേ സമയം ഏകദൈവ-ബഹുദൈവവിശ്വാസങ്ങള്‍ കൂടിക്കലര്‍ന്ന നിലയില്‍ കണ്ടെത്താന്‍ കഴിയും. ഒരു സൂക്തത്തിന്‌ വിരുദ്ധമായ ദൈവ സങ്കല്‍പ്പമായിരിക്കും മറ്റൊരു സൂക്തത്തില്‍ കാണാന്‍ കഴിയുക. ഇവയൊരിക്കലും ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ച്‌ കൊടുത്ത ദൈവത്തിന്‌ സംഭവിച്ച പിഴവുകളാവാനിടയില്ല. മറിച്ച്‌ ദൈവം അവതരിപ്പിച്ച ഗ്രന്ഥങ്ങളില്‍ പില്‍ക്കാലത്തെ ജനങ്ങള്‍ കൈകടത്തലുകളും മാറ്റിത്തിരുത്തലുകളും നടത്തി എന്ന്‌ മനസ്സിലാക്കേണ്ടതാണ്‌. അത്‌കൊണ്ട്‌ തന്നെ ജനങ്ങള്‍ക്ക്‌ സത്യമേത്‌ അസത്യമേത്‌ എന്ന്‌ വേര്‍ത്തിരിച്ച്‌ മനസ്സിലാക്കാനുളള അവസരം നഷ്‌ടപ്പെട്ടിരിക്കുകയാണ്‌. ഇവിടെ, വൈരുദ്ധ്യങ്ങളില്ലാത്ത, നാം മുമ്പ്‌ വിവരിച്ചത്‌ പോലുളള യുക്‌തി ഭദ്രമായ ദൈവസങ്കല്‍പ്പം കാണാന്‍ കഴിയുന്നത്‌ ദൈവത്തില്‍ നിന്നവതരിച്ചുവെന്ന്‌ വിശ്വസിക്കപ്പെടുന്നവയില്‍ ഏറ്റവും ഒടുവിലത്തെ ഗ്രന്ഥമായ ഖുര്‍ആനില്‍ മാത്രമാണ്‌. മുന്‍ കഴിഞ്ഞ എല്ലാ ദൈവീക ഗ്രന്ഥങ്ങളേയും ശരിവെക്കുന്ന ഖുര്‍ആന്‍ ആ ഗ്രന്ഥങ്ങളില്‍ മനുഷ്യ കൈക്കടത്തലുകള്‍ ധാരളമായി സംഭവിച്ചത്‌ കൊണ്ട്‌ യഥാര്‍ത്ഥ മാര്‍ഗ നിര്‍ദേശം ലഭിക്കുന്നതിന്‌ അവക്ക്‌ പകരം ഖുര്‍ആനെ ആശ്രയിക്കണമെന്ന്‌ ആവശ്യപ്പെടുന്നു. ദൈവസങ്കല്‍പ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മനുഷ്യന്‍ എങ്ങനെ ജീവിക്കണം, അവന്റെ മടക്കം എങ്ങോട്ടേക്ക്‌ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ മറ്റു ഗ്രന്ഥങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ വ്യക്തമായ കാഴ്‌ചപ്പാട്‌ ഖുര്‍ആനിലുണ്ട്‌.

ചില ഉദാഹരണങ്ങള്‍ ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്‌ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ സൂക്ഷിച്ച്‌ ജീവിതം നയിക്കാന്‍ വേണ്ടിയാണത്‌. വി:ഖു (2:21) നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ അവന്ന്‌ മാത്രം നിങ്ങള്‍ കീഴ്‌പ്പെടുക. വി:ഖു (22:34) പറയുക, അവന്‍ അല്ലാഹു ഏകനാണ്‌, അല്ലാഹു പരാശ്രയ രഹിതനാണ്‌. അവന്‍ ആരേയും ജനിപ്പിച്ചിട്ടില്ല, ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല, അവന്‌ തുല്യനായി ആരുമില്ല. വി:ഖു (112:1-4) അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതമാണോ അവര്‍ ആഗ്രഹിക്കുന്നത്‌, (വാസ്‌തവത്തില്‍) ആകാശ ഭൂമികളിലുളളവരെല്ലാം അനുസരണയോട്‌ കൂടിയോ നിര്‍ബന്ധിതമായോ അവന്‌ കീഴ്‌പ്പെട്ടിരിക്കുന്നു, അവനിലേക്ക്‌ തന്നേയാണ്‌ അവരുടെ മടക്കവും. വി:ഖു (3:83) (നാഥന്റെ മാര്‍ഗം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter