ഒറിയന്റലിസം: 'സാംസ്‌കാരിക കേന്ദ്ര'ത്തിന്റെ മൂന്നു രീതികള്‍
1) സെമിനാറുകള്‍ : യുനെ സെകായുടെയും മറ്റും സഹായത്തോടെ സംഘടിപ്പിക്കുന്ന സെമിനാറുകളിലൂടെ പാശ്ചാത്യന്‍ സംസ്‌കാരത്തിന് പ്രചാരം നല്‍കാന്‍ ഈ സ്ഥാപനം കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. (യുനെസ്‌കോയുടെ തലപ്പത്ത് ജൂതര്‍ക്കുള്ള സ്വാധീനം ഞാന്‍ പറഞ്ഞുതരേണ്ട ആവശ്യമില്ല. ഏവര്‍ക്കും അറിയാവുന്ന കാര്യമാണത്.) സെമിനാറുകളിലൂടെ ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് പ്രാദേശികഭാഷക്ക് അമിത പ്രാധാന്യം നല്‍കാനാണ്. അറബി ഭാഷയുടെ സാഹിത്യ സമ്പുഷ്ടി തകര്‍ക്കാനും അതുവഴി ഖുര്‍ആനിന്റെ അമാനുഷികതക്ക് പോറലേല്‍പ്പിക്കുകയുമാണ് ഇതിന് പിന്നിലെ ഹിഡന്‍ അജണ്ട. ദേശീയതക്ക് പ്രചാരം നല്‍കുകയെന്ന കുതന്ത്രത്തിന് പിന്നിലും അറബി ഭാഷയെ ക്ഷയിപ്പിക്കുകയെന്ന ഗൂഢലക്ഷ്യമുണ്ട്. ഈജിപ്ഷ്യന്‍ അറബി, സഊദി അറബി, ഒമാനി അറബി, സുഡാനി അറബി എന്നൊക്കെ പ്രചരിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ അറബിയെ ഖുര്‍ആനിന്റെ ഭാഷ വിഘടിപ്പിച്ച് ഇല്ലാതാക്കുകയെന്ന തന്ത്രം തന്നെയാണുള്ളത്. യൂറോപ്പ് അവര്‍ക്കിതിന് മാതൃകയായുണ്ട്. കാരണം, ലാറ്റിന്‍ ഭാഷ വിഘടിച്ചാണല്ലോ സ്പാനിഷും ഫ്രഞ്ചും ഇറ്റാലിയനും പോര്‍ച്ചുഗീസും മറ്റനേകം യൂറോപ്യന്‍ ഭാഷകളുമുണ്ടായത്. അതുപോലെ ക്രിസ്ത്യാനികളിലെ വിവിധ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത ഭാഷകളാണ് പ്രധാനം. ഒരു വിഭാഗത്തിന്റേത് ലാറ്റിനാകുമ്പോള്‍ മറ്റൊരു വിഭാഗം ഗ്രീക്കിനെ മുറുകെപ്പിടിക്കുന്നു. മൂന്നാമതൊരു വിഭാഗം കോപ്റ്റിക് ഭാഷ മതപരമായി കാണുന്നു. നാലാമതൊരു വിഭാഗം സുറിയാനിയെയും കൂട്ടിപ്പിടിക്കുന്നു.
എന്നാല്‍, ഖുര്‍ആനിന്റെ അനുയായികള്‍ക്ക് മുസ്‌ലിംകള്‍ക്ക് ഉള്ളത് ഒരേയൊരു അറബിയാണ്. എന്നു മാത്രമല്ല ഖുര്‍ആനിന്റെ ശൈലിയാണ് അവര്‍ മനോഹരമായി കാണുന്നതും. ഈ ലക്ഷ്യത്തിന് കുടപിടിക്കുന്ന ധാരാളം പാദങ്ങള്‍ ത്വാഹാഹുസൈന്റെ മുസ്തഖ്ബിലു സ്സഖാഫത്തി ഫീ മിസ്വര്‍ എന്ന വിഷലിപ്ത കൃതിയിലുണ്ട്.
2) ലക്ചറുകളും റിസര്‍ച്ചുകളും: പ്രസ്തുത സാംസ്‌കാരിക പഠന കേന്ദ്രം പുറത്തിറക്കുന്ന ഗവേഷണ പ്രബന്ധങ്ങളും ജേണലുകളും വിഷം ചീറ്റുന്നവയാണ്. ഇവര്‍ പുറത്തിറക്കിയ അല്‍ ആലമുല്‍ അറബി മഖാലതുന്‍ വബുഹൂസ് (അറബ് ലോകം: പ്രബന്ധങ്ങളും ഗവേഷണങ്ങളും) എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലുള്ള രണ്ട് ലേഖനങ്ങള്‍ മാത്രം ഉദാഹരണമായി കൊടുക്കാം. 25-ഓളം പേജ് വരുന്ന ഡോ. കാമില്‍ ഇയാദിന്റെ മുസ്തഖ്ബിലു സ്സഖാഫില്‍ മുജ്തമത്തുല്‍ അറബി പേജ് 143,167 ആണ് അവയിലൊന്ന്. ഡോ. അബ്ദുര്‍റസാഖ് അഹ്മദ് സന്‍ഹൂരിയുടെ അല്‍ ഖാനൂനുല്‍ മദനിനില്‍ അറബി പേജ് 5:29 രണ്ടാമത്തേത്. ഇസ്‌ലാമിക വിരുദ്ധമായ പല ആശയങ്ങളും ഈ രണ്ട് ലേഖനങ്ങളിലുമുണ്ട്. കാമില്‍ ഇയാദിന്റെ ലേഖനം പാശ്ചാത്യരുടെ വ്യാവസായിക മുന്നേറ്റം ശരിക്ക് നമ്മിലേക്കെത്തണമെങ്കില്‍ അവരുടെ സംസ്‌കാരവും നമ്മള്‍ പിന്തുടരേണ്ടതുണ്ടെന്ന് വാദിക്കുന്ന ഒന്നാണ് (പേജ് 165). ആധുനിക കാലഘട്ടത്തിലെ വിജ്ഞാനീയങ്ങളാണ് അദ്ദേഹത്തിന് എല്ലാമെല്ലാം. അതേസമയം, മതങ്ങളെ വെറും കെട്ടുകഥകളുടെയും ഊഹാപോഹങ്ങളുടെയും സമാഹാരമായി തള്ളുകയും ചെയ്യുന്നു. (പേജ് 164 നോക്കുക.) എന്തുമാത്രം അപകടകരമാണീ വാദം! ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തെ (ഫിഖ്ഹ്) പഴഞ്ചനായി ചിത്രീകരിക്കുന്ന ഒന്നാണ് സന്‍ഹൂരിയുടെ സൃഷ്ടി. ഇസ്‌ലാമിക ശരീഅത്തില്‍നിന്ന് പൂര്‍ണമായും വേര്‍പ്പെടുത്തപ്പെട്ട ഒരു നിയമമാണ് അറബ് രാഷ്ട്രങ്ങള്‍ ഉണ്ടാക്കേണ്ടത് എന്നും അദ്ദേഹം വാദിക്കുന്നു. ക്രിസ്തുമതത്തില്‍നിന്നും നിര്‍മത വാദത്തില്‍ നിന്നും ഉത്ഭൂതമായ പാശ്ചാത്യന്‍ നിയമാവലിയാണ് അദ്ദേഹത്തിന് വേണ്ടത്. ഗുരുതര സ്വഭാവമുള്ളതാണീ വാദവും. അല്ലാഹു ഇറക്കിത്തന്ന ഇസ്‌ലാമിക ശരീഅത്തും മനുഷ്യനിര്‍മിതമായ പാശ്ചാത്യന്‍ നിയമാവലിയും തമ്മില്‍ എങ്ങനെയാണ് താരതമ്യം ചെയ്യാനാവുക. യൂറോപ്യന്‍ നിയമാവലിയുടെ പിന്നണി പ്രവര്‍ത്തകര്‍ സയണിസ്റ്റുകളാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോഴാണ് ഈ വാദത്തിന് പിന്നിലെ ഗൗരവം ബോധ്യപ്പെടുക. ഫ്രഞ്ച് വിപ്ലവമാണല്ലോ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പ്രധാന പ്രചോദകം. ക്രിസ്തുമത്തിന്റെ മേധാവിത്വം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സയണിസ്റ്റുകളാണ് ഈ വിപ്ലവത്തിന് തിരികൊളുത്തിയത് എന്നതും വിപ്ലവാനന്തരം രൂപീകരിച്ച ഭരണഘടന സയണിസത്തിന്റെ ശക്തമായ ഇടപെടല്‍ നടന്ന ഒന്നാണെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കുക. (സയണിസ്റ്റ് പ്രോട്ടോക്കോളില്‍ ഇതിന് വേണ്ടുവോളം തെളിവുകളുണ്ട്.) ഹുസ്വൂനുനാ മുഹദ്ദദതുന്‍ മിന്‍ ദാവിലിഹാ, പേജ് 160, 161) 3) വിവര്‍ത്തിത ഗ്രന്ഥങ്ങള്‍: പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളില്‍ അറബി ഗ്രന്ഥങ്ങള്‍ ലാറ്റിനിലേക്കും മറ്റും വിവര്‍ത്തനം ചെയ്യുന്ന സ്ഥിതിയാണുണ്ടായിരുന്നതെങ്കില്‍ ഇരുപതാം നൂറ്റാണ്ടായതോടെ അവരുടെ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട ദുര്‍ഗതി മുസ്‌ലിം ലോകത്തുണ്ടായി. എത്രത്തോളമെന്നുവെച്ചാല്‍ ഏത് ഗ്രന്ഥം വിവര്‍ത്തനം ചെയ്യണം എന്ന ഉപദേശം തേടി ഈ സാംസ്‌കാരിക കേന്ദ്രം അമേരിക്കന്‍ എംബസിയെ സമീപിക്കുക പോലുമുണ്ടായി. അനന്തരം നമ്മള്‍ ഭയപ്പെട്ടതു തന്നെയാണ് സംഭവിച്ചതും. 'എമേഴ്‌സന്റെ തിരഞ്ഞെടുത്ത കൃതികളും' വില്യം ഡ്യൂറാന്റിന്റെ നാഗരികതയുടെ ചരിത്രവും വിവര്‍ത്തനം ചെയ്യാനാണ് എംബസി ആവശ്യപ്പെട്ടത്. ഈ പരിഷ്‌കാരികള്‍ താമസംവിനാ ആജ്ഞ അംഗീകരിക്കുകയും ചെയ്തു. ഇവയിലൊരു പുസ്തകം നിര്‍ദ്ദേശിച്ചത് യുനസ്‌കോയാണ്. മറ്റേത് അമേരിക്കന്‍ എംബസിയും. യുനെസ്‌കോയുടെയും അമേരിക്കന്‍ എംബസിയുടെയും തലപ്പത്തിരുന്നവരാകട്ടെ സയണിസ്റ്റ് ചിന്താഗതിയുള്ളവരും.
അങ്ങനെ വരുമ്പോള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന് തുരങ്കം വെയ്ക്കാനും അറബിക് അസ്ഥിത്വത്തെ തകര്‍ക്കാനും മാത്രം കരുത്തുള്ള ഏറ്റവുമധികം വിഷം ചീറ്റുന്ന ഒരു പുസ്തകം നിര്‍ദ്ദേശിച്ച് തരാനാണ് അവര്‍ ആവശ്യപ്പെട്ടതെന്ന് വരുന്നു. വെറും അനുമാനമല്ല ഈ പറയുന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. സംശയമുള്ളവര്‍ക്ക് പരിശോധിക്കാം. ഇസ്‌ലാമിനെയും ക്രിസ്തു മതത്തെയും അടിച്ചാക്ഷേപിക്കുകയാണിവരും. 11-ാം ഭാഗത്തില്‍ ജൂതമതത്തെയും ജൂതചരിത്രത്തെയും അനുതാപപൂര്‍വ്വം വിവരിക്കുന്ന ഡ്യൂറാന്റ് പതിനൊന്നും പതിമൂന്നും ഭാഗങ്ങളില്‍ മുഹമ്മദ് നബി(സ)യെയും ഈസാനബി(അ)യെയും വിലകുറഞ്ഞ രീതിയില്‍ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. പ്രമുഖ ജൂത ചരിത്രകാരന്‍ യൂസോവോസാണ് ഡ്യൂറാന്റിന്റെ പ്രധാന അവലംബം. ജൂത ഹിബ്രുക്കളുടെ കാലം തിരിച്ചുവരാന്‍ അതീവ താത്പര്യമുള്ളയാളാണ് എമേഴ്‌സണ്‍. വഹ്‌യിനെ അദ്ദേഹം നിഷേധിക്കുകയും ചെയ്യുന്നു. (എമേഴ്‌സന്റെ തിരഞ്ഞെടുത്ത കൃതികള്‍- പേജ് 71, 74, 75, 83) മക്കയില്‍ നിന്ന് ഇരുന്നൂറോളം കുടുംബങ്ങള്‍ ഹിജ്‌റ പോയത് മൂലം പട്ടിണിയിലായ മദീനയുടെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാനാണ് നബി(സ) യുദ്ധം ചെയ്തത് എന്നാണ് ഡ്യൂറാന്‍ പറയുന്നത്. (നാഗരികതയുടെ ചരിത്രം, പേജ് 34) ഇത്തരം വികല ചിന്താഗതികള്‍ വേണ്ടുവോളമുണ്ട് ഇരു കൃതികളിലും. സ്ഥലപരിമിതിമൂലം ചുരുക്കുന്നു.
Leave A Comment