ശ്രീലങ്കൻ കലാപത്തിനിടെ വിദ്വേഷ പ്രചാരണം: കാരണമായതിൽ ഫെയ്സ്ബുക്ക് മാപ്പ് പറഞ്ഞു
കൊളോംബോ: ശ്രീലങ്കയില്‍ രണ്ടുവര്‍ഷം മുമ്പ് ആസൂത്രിതമായി വലത് പക്ഷ വർഗീയ ശക്തികൾ നടത്തിയ മുസ്​ലിംവിരുദ്ധ കലാപത്തില്‍ വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ വേദിയായതില്‍ മാപ്പുപറഞ്ഞ്​ ഫേസ്​ബുക്​​ രംഗത്തെത്തി. തതങ്ങളുടെ മാധ്യമത്തെ ആളുകള്‍ ദുരുപയോഗം ചെയ്​തതില്‍ മാപ്പു പറയുന്നുവെന്നായിരുന്നു ഫേസ്ബുകിന്‍റെ പ്രസ്​താവന.

ഫേസ്​ബുക്​ വഴിയാണ്​ മുസ്​ലിംകള്‍ക്കെതിരെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്​. ഇത്​ കലാപത്തിലേക്ക്​ നയിക്കുകയായിരുന്നു. മുസ്‌ലിം വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്​ തടയുന്നതില്‍ ഫേസ്​ബുക്​ നടപടി സ്വീകരിച്ചില്ലെന്ന്​ അന്ന്​ ആക്ഷേപമുയര്‍ന്നിരുന്നു.

ശ്രീലങ്കയില്‍ 44 ലക്ഷം ഫേസ്​ബുക്​ ഉപഭോക്​താക്കളുണ്ട്​. കലാപത്തെതുടര്‍ന്ന്​ ശ്രീലങ്കന്‍ സര്‍ക്കാര്‍ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കുകയും ഫേസ്​ബുക്​ നിരോധിക്കുകയും ചെയ്​തു. കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. നിരവധി മസ്​ജിദുകളും മുസ്‌ലിംകളുടെ കടകളും അഗ്​നിക്കിരയായി. അക്രമം കൂടുതലും നടന്നത്​ ബുദ്ധിസ്​റ്റുകള്‍ക്ക്​ ഭൂരിപക്ഷമുള്ള മേഖലകളിലായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter