കശ്മീരിൽ ഫോൺ ഇന്റർനെറ്റ് ബന്ധങ്ങൾ ഭാഗികമായി പുനസ്ഥാപിച്ചു
- Web desk
- Oct 13, 2019 - 02:32
- Updated: Oct 13, 2019 - 05:30
ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനോടനുബന്ധിച്ച് രണ്ട് മാസങ്ങളിലധികമായി തുടരുന്ന ഫോൺ ഇൻറർനെറ്റ് ബന്ധങ്ങൾ വിഛേദിക്കപ്പെട്ട ഭീതിതാവസ്ഥയിൽ നിന്ന് കശ്മീർ കരകയറുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഇന്റർനെറ്റടക്കമുള്ള സേവനങ്ങൾ പുനഃസ്ഥാപിച്ചത്. ജുമുഅ നിസ്കാരത്തിന് പങ്കെടുക്കേണ്ട തിനാൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനും ഇളവ് നൽകിയിട്ടുണ്ട്
വീടിന്റെ പരിസരപ്രദേശങ്ങളില്‍ ആളുകള്‍ക്ക് പ്രാര്‍ഥന നടത്താവുന്നതാണെന്നും അതിനു വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും സംസ്ഥാന പൊലീസ് മേധാവി ദില്‍ബാഗ് സിങ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടു പറഞ്ഞു.
ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജമ്മു കശ്മീരില്‍ നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കാശ്മീരിൽ സന്ദർശനം നടത്തിയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് സാഹചര്യങ്ങൾ വിലയിരുത്തുകയും ഈദ് ആഘോഷങ്ങള്‍ക്കടക്കം നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും അറിയിച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment