പൗരത്വ സമര  നായിക സഫൂറ സർഗാർ ആണ്‍കുഞ്ഞിന് ജന്മം നല്‍കി
ന്യൂഡൽഹി: സി.എ.എ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഗർഭിണിയായിരിക്കെ ഡല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ ജൂണ്‍ 23ന് സഫൂറക്ക് ഡല്‍ഹി ​ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് 27കാരിയും അന്ന് മൂന്ന് മാസം ഗര്‍ഭിണിയുമായിരുന്ന സഫൂറയെ യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലീസ് തിഹാര്‍ ജയിലില്‍ അടക്കുന്നത്. ജാമിഅ കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ മീഡിയ കോര്‍ഡിനേറ്ററായിരുന്നു സഫൂറ സര്‍ഗാര്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്‍ സഫൂറയെ അറസ്റ്റു ചെയ്തത്. സഫൂറയുടെ അറസ്റ്റിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം നടന്നിരുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter