സൗജന്യ കൊറോണ ടെസ്റ്റുകൾ ആരംഭിച്ച് ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജും  അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയും
ലക്നൗ: ഇന്ത്യയിലുടനീളം കൊറോണ വൈറസ് വ്യാപനം ശക്തിപ്പെടുന്നതിനിടെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് കോളേജും അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയും സൗജന്യ കൊറോണ ടെസ്റ്റുകൾ ആരംഭിച്ചു. വടക്കൻ ഉത്തർപ്രദേശിലെ മുഴുവൻ രോഗികൾക്കുമാണ് ഇരു സ്ഥാപനങ്ങളും കോവിഡ് പരിശോധന നടത്തുന്നത്. ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ പരിശോധിച്ച 1659 ടെസ്റ്റുകളിൽ 70 എണ്ണം പോസിറ്റീവായതായി അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ താരിഖ് മൻസൂർ പറഞ്ഞു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ 123 കേസുകളിൽ ഒന്നുപോലും പോസിറ്റീവ് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോസിറ്റീവായി തെളിഞ്ഞ കേസുകളിൽ 51 എണ്ണം നോയിഡ, 7 എണ്ണം രാംപൂർ, 4 എണ്ണം ഹത്രാസ്, 2 വീതം മഥുര, ബുലന്ദ്ശഹർ, ഒന്ന് വീതം മുറാദാബാദ്, ആഗ്ര, ബദാഉൻ, അലിഗഡ് എന്നിവിടങ്ങളിലാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter