രണ്ടു വർഷം പൂർത്തിയായ ആസ്സാമിലെ ഡി വോട്ടർ തടവുകാരെ ജാമ്യത്തിൽ വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവ്
ദിസ്പൂർ: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആസാമിലെ തടങ്കൽ പാളയത്തിൽ കഴിയുന്ന ഡി വോട്ടർ തടവുകാരിൽ രണ്ടു വർഷം പൂർത്തിയായവരെ ജാമ്യത്തിൽ വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. മൂന്നു വർഷം പൂർത്തിയായ വരെ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയക്കാമെന്ന 2019 മേയ് 10 ന്റെ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു ലക്ഷം രൂപയ്ക്ക് പകരം രണ്ടാൾ ജാമ്യം മതിയാകുമെന്നും ഉത്തരവ് ഭേദഗതി ചെയ്തിട്ടുണ്ട്.

ഫോറിനേഴ്സ് ട്രൈബ്യൂണൽ അനധികൃത കുടിയേറ്റക്കാരെന്ന് വിധിച്ചവരാണ് തടങ്കൽപാളയങ്ങളിലുള്ളത്. തടവുകാർ മാനുഷിക പരിഗണന അർഹിക്കുന്നവരാണെന്ന ഹർജിക്കാരുടെ അഭിഭാഷകൻ സൽമാൻ ഖുർഷിദ് ചൂണ്ടിക്കാട്ടിയ വാദം പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. അതേസമയം ഇവർ യാതൊരു പരിഗണനയും അർഹിക്കുന്നില്ലെന്നും ഇവരെ വിട്ടയച്ചാൽ അവർ രാജ്യം വിടണമെന്നും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അറ്റോണി ജനറൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter