വർഷങ്ങൾക്ക് ശേഷം ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി

ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി. ഇസ്‌ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഹാദിയയുമായി അകന്നത്. പഠനം പൂർത്തിയാക്കി ഹാദിയ ആരംഭിച്ച ഒതുക്കുങ്ങലിലെ ക്ലിനിക്കിലെത്തിയാണ് പിതാവ് അശോകനും മാതാവ് പൊന്നമ്മയും ഹാദിയയെ കണ്ടത്.

ബി.എച്ച്.എം.എസ് പഠനത്തിനിടെ ഹാദിയ ഇസ്‌ലാം സ്വീകരിച്ച് ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ഹൈകോടതി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടതിനെ തുടര്‍ന്ന് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഏറെ നാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാദിയ ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചത്.

പഠനം പൂര്‍ത്തിയാക്കിയ ഹാദിയ മലപ്പുറം ഒതുക്കുങ്ങലില്‍ സ്വന്തമായി ക്ലിനിക് ആരംഭിക്കുകയായിരുന്നു. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് ക്ലിനിക്കിന്റെ പേര്.

ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ കേസാണ് ഹാദിയയുടെയും ഷെഫീൻ ജഹാന്റെയും. കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടില്‍ കെ.എം അശോകന്‍റെയും പൊന്നമ്മയുടേയും മകള്‍ അഖിലയാണ് ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter