പൗരത്വ ഭേദഗതി ബിൽ: സുപ്രീം കോടതിയെ സമീപിച്ച് കേരള സർക്കാർ
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി ചരിത്രം സൃഷ്ടിച്ച കേരളം വിഷയത്തിൽ കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും നേടി. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ സൂട്ട് ഹരജി നല്‍കി. ബിജെപി ഇതര സംസ്ഥാനങ്ങളിൽ മിക്കവയും ബില്ലിനെതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാർ വിഷയത്തിൽ സുപ്രിം കോടതിയെ സമീപിക്കുന്നത്. നിയമം വിവേചനപരവും ഭരണ ഘടനാവിരുദ്ധവുമാണെന്ന് സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിനെതിരെ സംസ്ഥാനം നല്‍കുന്ന ഹരജിയാണ് സൂട്ട് ഹരജി. ഭരണഘടനയുടെ അനുച്ഛേദം 1341 പ്രകാരമാണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter