ഫലസ്ഥീന്‍ പ്രധാനമന്ത്രി രാജിവെച്ചു

ഫലസ്ഥീന്‍ പ്രധാനമന്ത്രി റാമിഹമദുല്ല രാജിവെച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി രാജിവെക്കുന്നതെന്ന് ഫലസ്ഥീന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് പ്രതികരിച്ചു.  

പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനത്തെ  സ്വാഗതം ചെയ്തിട്ടുണ്ടെന്ന്് ഫലസ്ഥീന്‍ അതോരിറ്റി വ്യക്താവ് യൂസുഫ് അല്‍ മഹ്മൂദ് പറഞ്ഞു.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മഹ്മൂദ് അബ്ബാസിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് റാമി ഹമദുല്ല നിര്‍ദേശംവെച്ചിട്ടുണ്ട്.
ഹമദുല്ല ടിറ്ററിലെ തന്റെ ട്വീറ്റിലൂടെ രാജി ഉറപ്പിച്ചു

ഫതഹ് കേന്ദ്രകമ്മററിയുടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുളള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, അതോടപ്പം പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിനെ നീക്കം ചെയ്യണമെന്നുള്ള നിര്‍ദേശം കൂടി മുന്നോട്ട് വെക്കുന്നു.
ഹമദുല്ല ട്വീറ്റ് ചെയ്തു.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അബ്ബാസിന്റെ നിര്‍ദേശപ്രകാരമാണ് ഹമദുല്ലയുടെ രാജി. ഹമാസ് അടക്കമുള്ള വിഭാഗങ്ങളെ ഗാസയിലും മറ്റും യോജിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയാത്തതിനാലും ജനകകീയ പിന്തുണ നഷ്ടപ്പെട്ടതിനാലുമാണ് ഫതഹ് ഹമദുല്ലയോട് രാജി ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter