വിദേശ സേനകളോട് സിറിയയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് റഷ്യ

രാഷ്ട്രീയ പുനസംഘടനക്ക് വേണ്ടി സിറിയയില്‍ നിന്ന് വിദേശസേനകളോട് പിന്മാറാന്‍ റഷ്യന്‍ വിദേശകാര്യമന്ത്രി അലക്‌സാണ്ടര്‍ ഗ്രുഷ്‌കോ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് ക്ഷണപ്രകാരം സിറിയയിലുള്ള ഒരേഒരു സേന റഷ്യന്‍ പട്ടാളമാണെന്നും ഗ്രൂഷ്‌കോ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഫ്രാന്‍സും ബ്രിട്ടനും സൈന്യത്തെ അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.  അമേരിക്കന്‍ സൈന്യത്തെ ഉടന്‍ പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter