സമസ്ത മദ്‌റസകളിലെ പാദ വാർഷിക പരീക്ഷയും ഓൺലൈനിൽ
ചേളാരി: കൊറോണ വൈറസ് വ്യാപനം കാരണമായി മദ്‌റസാ ക്ലാസുകൾ ഓണ്‍ലൈന്‍ വഴി സജീകരിച്ചത് വൻ വിജയമായതിനെ തുടർന്ന് ഇത്തവണ പാദവാര്‍ഷിക പരീക്ഷയും ഓണ്‍ലൈന്‍ വഴി നടത്താൻ സമസ്ത തീരുമാനിച്ചു. ചേളാരിയിൽ ചേർന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഓൺലൈൻ വഴി പാദ വർഷ പരീക്ഷകൾ നടത്താൻ തീരുമാനമെടുത്തിരിക്കുന്നത്.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും നവമാധ്യമങ്ങളുടെ സഹായത്തോടെ പാഠ്യവിഷയങ്ങളില്‍ ഒപ്പമെത്തിക്കാന്‍ പൂര്‍ണ ജാഗ്രത പുലര്‍ത്താനും വിദ്യാഭ്യാസ ബോർഡ് മദ്‌റസാ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ കുട്ടികള്‍ക്കും സമസ്തയുടെ ഓൺലൈൻ സേവനം ലഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും ,ഹോം വര്‍ക്കുകള്‍ പരിശോധിച്ച്‌ മാര്‍ക്ക് നല്‍കാനും, മനഃപാഠമാക്കേണ്ടവ കുട്ടികള്‍ പഠിച്ചു എന്ന് ഉറപ്പുവരുത്താനും മദ്‌റസാ അധ്യാപകരോട് നിർദേശമുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്ന ഉസ്താദുമാര്‍ക്ക് മാനേജ്‌മെന്റ് ഭാരവാഹികള്‍ പൂര്‍ണമായ ശമ്പളം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter