അറബി പഠനത്തിനായി വീട് വിട്ടിറങ്ങിയ എയറോനോട്ടിക്കല്‍ എഞ്ചിനീയര്‍ ഇസ്ലാമിലേക്ക്

തമിഴ്‌നാട്: ദിവസങ്ങള്‍ മുമ്പ് കാണ്‍മാനില്ലെന്ന പേരില്‍ പോലിസ് അന്വേഷണം ആരംഭിച്ച 22 കാരി എയറോനോട്ടിക്കല്‍ എഞ്ചിനീയറെ ഒരറബിക് കോളേജില്‍ നിന്ന് കണ്ടെത്തി. ഗൂഡല്ലൂര്‍ (തമിഴ്‌നാട്) ജില്ലയിലെ ഒരറ്ബിക് കോളേജില്‍ അറബി ഭാഷ പഠിക്കാന്‍ എത്തിയതായിരുന്നു 22 കാരി പ്രേമലത. കാണാതായിതിനെ തുടര്‍ന്ന് അമ്മാവന്‍ നെയ വേലി സുന്ദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച ഉലന്തൂര്‍ പേട്ട് പോലീസ് സ്‌റ്റേഷനിലെ പോലിസുകാരാണ് ഈ കൗതുക വാര്‍ത്തയിലെത്തിയത്. ഉലന്തുര്‍പേട്ടിലെ പഞ്വയപ്പ സ്വദേശിനിയാണ് പ്രേമലത. മാതാപിതാക്കള്‍ നേരെത്തെ മരണപ്പെട്ടതിനാല്‍ മുത്തശ്ശി കസ്തൂരിയുടെ കൂടെയായിരുന്നു അവള്‍ താമസിച്ചിരുന്നത്.എയറോനോട്ടിക്കള്‍ എഞ്ചിനിയര്‍ പൂര്‍ത്തിയാക്കി മൂന്ന്മാസത്തെ പരിശീലനം കഴിഞ്ഞ് ഒരാഴ്ച്ച മുമ്പ് പ്രേമലത വീട്ടിലെത്തിയിരുന്നു. ശേഷം വിവരങ്ങളൊന്നും നല്‍കാതെ വീടു വിട്ടിറങ്ങുകയായിരുന്നു. ബന്ധുക്കളും അയല്‍വാസികളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് ഒരു അറബിക് കോളേജില്‍ അറബി പഠനത്തിനായി സമയം ചെലവിടുന്ന പ്രേമലതയെ പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിനായി വിദ്യാര്‍ത്ഥിനിയെ ഉലന്തൂര്‍പേട്ട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചപ്പോള്‍, താന്‍ സ്വേഷ്ട പ്രകാരം വീടുവിട്ടതാണെന്നും മാസങ്ങള്‍ക്ക് മുമ്പ് മതം മാറി ഇസ്ലാം മതം സ്വീകരിച്ചെന്നും ആയിഷ ദുല്‍ അഫ്രിയയാണ് പുതിയ പേരെന്നും അവള്‍ വ്യക്തമാക്കി. മുസ്ലിമായ ശേഷം വിശുദ്ധ ഖുര്‍ആന്റെ ഭാഷയായ അറബി ഭാഷ പഠിക്കാന്‍ താത്പര്യപ്പെടുകയും അതിനു വേണ്ടി ഒരു അറബിക് കോളേജില്‍ പഠനം ആരംഭിക്കുകയുമായിരുന്നു. ബന്ധുക്കള്‍ എതിര്‍ക്കുമെന്ന ഭയത്താലാണ് വിഷയങ്ങളെല്ലാം രഹസ്യമാക്കി വെച്ചത്. എന്നാല്‍ താന്‍ ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കിയാണ് അതിലേക്ക് കടന്നുവന്നതെന്നും മതപരിവര്‍ത്തനത്തിന് തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും ആയിഷ വ്യക്തമാക്കി. പോലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയും അവര്‍ വന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് കൊണ്ട്‌പോവാന്‍ ശ്രമിച്ചെങ്കിലും അവള്‍ തന്റെ പഠനം മുന്നോട്ട് കൊണ്ടുപോവാനാണ് താല്‍പര്യമെന്നറിയിച്ചു. തുടര്‍ന്ന് കേസ് ഉലന്തൂര്‍പേട്ട് മജിസ്‌ട്രേറ്റ് മുമ്പാകെ വിസ്തരിക്കുകയും വിദ്യാര്‍ത്ഥിയുടെ താത്പര്യമനുസരിച്ച് അറബിക് കോളേജിലേക്ക് തന്നെ അയക്കാന്‍ കോടതി ഉത്തരവിട്ടു. ayisha

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter