മുസ്‌ലിമായാല്‍ എന്തു നേട്ടങ്ങള്‍
- ജാവിദ് ആസാദ്
- Jul 6, 2012 - 11:52
- Updated: Apr 3, 2021 - 11:45
ഇസ്‌ലാം സ്വീകരിക്കുന്ന വ്യക്തി സ്വര്‍ഗം നേടുന്നവനായിരിക്കും.
സ്വര്‍ഗം എല്ലാ വിധ അനുഗ്രഹങ്ങളും അനുഭൂതികളുമുളള വാസ സ്ഥലമാണ്. അത് നമ്മുടെ ബൗദ്ധികമായ വര്‍ണനകള്‍ക്ക് അതീതമാണ്. അവിടെ നിഷിദ്ധങ്ങളായി ഒന്നുമില്ല. അതിന് വ്യത്യസ്ഥങ്ങളായ 100 തലങ്ങളുണ്ട്. വിശ്വാസത്തിന്റെയും കര്‍മഫലത്തിന്റെയും മുന്‍ഗണനാക്രമമനുസരിച്ച് ഓരോരുത്തരും അതില്‍ പ്രവേശിപ്പിക്കപ്പെടുന്നു. അതിലെ ഏറ്റവും താഴ്‌ന്ന തലം ഭൂമിയിലെ ഏറ്റവും സമൃദ്ധി കയ്യാളുന്ന രാജാവ് അനുഭവിക്കുന്നതിനേക്കാള്‍ എഴുപതില്‍ പരം മടങ്ങ് സുഖാഡംബരങ്ങള്‍ നിറഞ്ഞതാണ്.
ഇസ്‌ലാംമത വിശ്വാസി ശാശ്വത നരക വാസത്തില്‍ നിന്ന് മോചിതനാണ്.
നരകം യാതനകളുടെയും വേദനകളുടെയും മൂര്‍ത്തീഭാവമാണ.് അതിലെ പീഡനങ്ങളുടെ കാഠിന്യം പറഞ്ഞറിയിക്കുക സാധ്യമല്ല. അതിലെ അഗ്നിക്ക് ഭൂമിയിലുളളതിനേക്കാള്‍ എഴുപതിനായിരം മടങ്ങ് ശക്തിയുണ്ട്. അവിടെ മരണമില്ല. അഗ്നിക്കിരയാവുന്ന ശരീരങ്ങള്‍ വീണ്ടും മടക്കി നല്‍കപ്പെട്ടു കൊണ്ടിരിക്കുന്നു. നരകത്തിന് വ്യത്യസ്ഥങ്ങളായ 70 തലങ്ങളുണ്ട്. അതിന്റെ അടിത്തട്ട് അവിശ്വാസികള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതാണ്. അവരതില്‍ ശാശ്വതമായി നിലകൊളളും.
ഇസ്‌ലാം മനഃസമാധാനം നല്‍കുന്നു.
പണവും പ്രതാപവും ഒരിക്കലും മനുഷ്യന് മനഃസമാധാനം നല്‍കാന്‍ പര്യാപ്‌തമല്ല. യഥാര്‍ത്ഥമായ ദൈവസ്‌മരണ കൊണ്ട് മാത്രമേ മനഃശാന്തി ലഭിക്കുകയുളളു. കളങ്കമില്ലാത്ത ദൈവ സങ്കല്‍പ്പവും ആത്മ വിശ്വാസം നല്‍കുന്ന വിശ്വാസങ്ങളും അനുഭൂതി പകരുന്ന അനുഷ്‌ഠാനങ്ങളും ഇസ്‌ലാമിന്റെ മാത്രം പ്രത്യേകതയാണ്. ഇസ്‌ലാംമതത്തില്‍ തന്നെ ജനിച്ച് വളര്‍ന്നവരും കാലാകാലങ്ങളിലായി ഇസ്‌ലാമിലേക്ക് കടന്ന് വന്ന പുതുമുസ്‌ലിംകളും ഒരുപോലെ ഇക്കാര്യം അനുഭവിക്കുകയും സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
പാപങ്ങള്‍ പൊറുക്കപ്പെടുന്നു.
ഇസ്‌ലാം സ്വീകരിക്കുന്നതോടെ പഴയ ജീവിതത്തില്‍ ചെയ്‌തു പോയ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുന്നു. ഒരു നവജാത ശിശുവിനെപ്പോലെ നിഷ്‌കളങ്കമായ മനസ്സുമായാണ് ഒരു പുതുമുസ്‌ലിമിന്റെ ഇസ്‌ലാമിലെ ജീവിതം തുടങ്ങുന്നത്. ശേഷിച്ച കാലങ്ങളില്‍ തിന്മകളില്‍ നിന്ന് വിട്ട് നില്‍ക്കുകയും നന്മകള്‍ കൂടുതല്‍ ചെയ്യുകയും വഴി ഒരു പക്ഷെ ഒരു ജന്മനാ മുസ്‌ലിമിന് പോലും ലഭിക്കാത്ത പദവികള്‍ നേടിയെടുക്കാന്‍ അവന് സാധിക്കും. (നാഥന്റെ മാര്‍ഗം)
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment