ചേലാകര്‍മം: ഇസ്‌ലാം എന്തുപറയുന്നു?
സ്ത്രീ ചേലാകര്‍മ വിവാദത്തിന്റെ മറവില്‍ ഇസ്‌ലാമിക ശരീഅത്തിനെ വികൃതമായി ചിത്രീകരിക്കാനുള്ള പരോക്ഷ ശ്രമമാണ് ഒരു പ്രമുഖ പത്രം ഏതാനും നാളുകളായി നടത്തിക്കൊണ്ടിരിക്കുന്നത്. പ്രാകൃതം, അപരിഷ്‌കൃതം, ക്രൂരം എന്നിങ്ങനെയുള്ള കഠിന പദങ്ങള്‍ കൊണ്ടാണ് പത്രം സ്ത്രീ ചേലാകര്‍മത്തെ വിശേഷിപ്പിച്ചത്. വരികളിലൂടെയും വരികള്‍ക്കിടയിലൂടെയും ഇസ്‌ലാമിക വിരുദ്ധ നിലപാട് പലപ്പോഴും പ്രകടിപ്പിക്കുന്ന ഈ പത്രത്തിന് ഇപ്പോള്‍ കിട്ടിയ പിടിവള്ളി കോഴിക്കോട് കണ്ടെത്തി അടച്ചുപൂട്ടിയ ക്ലിനിക്കാണ്.
പത്രത്തിന്റെ ലക്ഷ്യം സമുദായത്തിന് മനസിലാവുന്നുണ്ട്. പക്ഷേ, വിഷയം കേട്ടപാതി കേള്‍ക്കാത്ത പാതി സമുദായ സംഘടനയില്‍ പെട്ട ചില യൂത്തന്മാരും മൂത്തവരും പത്രത്തെ പിന്തുണച്ചതെന്തിന്? എന്ത് ആധികാരിക വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീ ചേലാകര്‍മം ഇസ്‌ലാമിക ശരീഅത്തില്‍ ഇല്ലെന്ന് എം.ബി.ബി.എസുകാരും എന്‍ജിനീയര്‍മാരും പറയുന്നത്? മെഡിക്കലിലും എന്‍ജിനീയറിങിലും പഠിക്കുന്നത് ഇസ്‌ലാമിക ശരീഅത്താണോ? സ്ത്രീ ചേലാകര്‍മം മൊത്തം പ്രാകൃതവും അപരിഷ്‌കൃതവുമാണ്, ആഫ്രിക്കന്‍ ഗോത്രവര്‍ഗങ്ങളില്‍ മാത്രം കാണപ്പെടുന്നതാണ്, എന്തെല്ലാം ജല്‍പനങ്ങള്‍! നടന്നത് കൃത്യമായി മനസിലാക്കുകയോ മുസ്‌ലിം വിഷയങ്ങളില്‍ പ്രസ്തുത പത്രത്തിന്റെ നാളിതുവരെയുള്ള നിലപാട് വിലയിരുത്തുകയോ സ്ത്രീ ചേലാകര്‍മത്തില്‍ ഇസ്‌ലാമെന്ത് പറയുന്നുവെന്ന് പഠിക്കുകയോ ചെയ്യാതെയായിരുന്നു ഈ എടുത്തുചാട്ടം. ‘മതേതരന്‍’ ആകാനുള്ള വ്യഗ്രതയില്‍ ഇസ്‌ലാമിക നിയമങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ചില നേതാക്കളുടെ പൊതു സ്വഭാവമാണ്.
സ്ത്രീ ചേലാകര്‍മം പ്രാകൃതമാണെന്ന് പറയുമ്പോള്‍ പുരുഷ ചേലാകര്‍മം പരിഷ്‌കൃതമാണോയെന്ന് ഇവര്‍ വ്യക്തമാക്കേണ്ടതുണ്ട്. സമുദായ വിരുദ്ധ അജണ്ടകള്‍ക്ക് കുഴലൂത്ത് നടത്തിയാല്‍ പുരുഷ ചേലാകര്‍മം മാത്രമല്ല, ഇസ്‌ലാമിക ശരീഅത് തന്നെ അപരിഷ്‌കൃതമാണെന്ന് പറയേണ്ടി വരും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘താങ്കള്‍ക്ക് അറിയാത്തതിന്റെ പിറകെ കൂടരുത്’ (അല്‍ ഇസ്‌റാഅ 33).
അതിലും കഷ്ടം ചില മുസ്‌ലിം സംഘടനാ നേതാക്കളുടെ നിലപാടാണ്. നിഷിദ്ധമല്ലെന്ന് മുസ്‌ലിം പണ്ഡിതര്‍ ഏകോപിച്ച് പറഞ്ഞ ഒരു കാര്യം നിഷിദ്ധമാക്കാന്‍ വേണ്ടി ഇറങ്ങിത്തിരിക്കലാണോ പണ്ഡിത ദൗത്യം? സ്ത്രീ ചേലാകര്‍മം ഹദീസിലോ ഇസ്‌ലാമിക പ്രമാണങ്ങളിലോ ഇല്ലെന്ന് പറയുന്നത് ആരെ സുഖിപ്പിക്കാനാണ്? ഇസ്‌ലാമിക നിയമങ്ങള്‍ക്ക് നേരെ വിമര്‍ശനമുയരുമ്പോള്‍ പ്രസ്തുത നിയമം തന്നെ നിഷേധിക്കലാണോ പ്രബോധകന്റെ ബാധ്യത? ചെരിപ്പിനൊപ്പിച്ച് കാല്‍ മുറിക്കുന്ന നയം നവീന വാദികളുടെ അടിസ്ഥാന സ്വഭാവമാണ്.
കോഴിക്കോട് നടന്നതിനെ ന്യായീകരിക്കുകയല്ല. ലൈസന്‍സില്ലാതെ ക്ലിനിക് നടത്തുക, അടിസ്ഥാന സൗകര്യമില്ലാതെ ചേലാകര്‍മം നടത്തുക, പ്രാകൃത രൂപത്തില്‍ കൃത്യം നിര്‍വഹിക്കുക മുതലായവ ഗൗരവമേറിയ കുറ്റങ്ങളാണ്. അതില്‍ നടപടി സ്വീകരിക്കേണ്ടത് അധികാരികളുടെ കടമയാണ് താനും. അതിന്റെ മറവില്‍ ഇസ്‌ലാം അംഗീകരിച്ച രീതിയിലുള്ള സ്ത്രീ ചേലാകര്‍മത്തെ നിഷേധിക്കുകയും മതവിരുദ്ധമാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല.
പ്രാകൃതം; അപരിഷ്‌കൃതം
പ്രകൃതിയിലുള്ളതിനെ സംസ്‌കരിക്കാതെ നിലനിര്‍ത്തുന്നത് പ്രാകൃതവും പരിഷ്‌കരിക്കാത്തത് അപരിഷ്‌കൃതവുമാണ്. ഈയര്‍ഥത്തില്‍ ചേലാകര്‍മം ചെയ്യാതിരിക്കലാണ് പ്രാകൃതമെന്ന് പറയേണ്ടി വരും. നബി(സ) പറഞ്ഞു: ”അഞ്ച് കാര്യങ്ങള്‍ പ്രവാചകന്മാരുടെ ചര്യയില്‍ പെട്ടതാണ്. ചേലാകര്‍മം, നഖം മുറിക്കല്‍, മീശ വെട്ടല്‍, കക്ഷ രോമം നീക്കല്‍, ഗുഹ്യ രോമം നീക്കല്‍ എന്നിവ’ (ബുഖാരി, മുസ്‌ലിം). ഇതില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ചെയ്യാതിരിക്കലാണ് പ്രാകൃതം. നഖം മുറിക്കാതിരിക്കലും മീശ വെട്ടാതിരിക്കലും കക്ഷ,ഗുഹ്യ രോമങ്ങള്‍ നീക്കാതിരിക്കലുമാണ് പ്രാകൃതം. അപ്പോള്‍ ചേലാകര്‍മമല്ല; ചേലാകര്‍മം ചെയ്യാതിരിക്കലാണ് പ്രാകൃതം. ശാസ്ത്രത്തിന്റെ പിന്തുണ നോക്കിയല്ല ഇസ്‌ലാമില്‍ പ്രമാണങ്ങള്‍ മനസിലാക്കേണ്ടത്. ശാസ്ത്രം ഇന്നത്തേത് നാളെ തിരുത്തിയേക്കാം. അഭിനവ സലഫികള്‍ ഇത് തിരിച്ചറിയാതെ പോകുന്നതാണ് കഷ്ടം.
പലപ്പോഴും വിലയിരുത്തുന്നവന്റെ ചിന്താഗതിക്കും നടപ്പിലാക്കുന്ന രീതിക്കുമനുസൃതമായി ഒരേ കാര്യം തന്നെ ചിലപ്പോള്‍ പ്രാകൃതവും മറ്റു ചിലപ്പോള്‍ പരിഷ്‌കൃതവുമാകും. മതവിശ്വാസത്തിന്റെ ഭാഗമായി ഒരു വിഭാഗം നിരാക്ഷേപം ചെയ്യുന്നത് മറുവിഭാഗത്തിന് പ്രാകൃതമായിത്തോന്നാം. ഹൈന്ദവ ക്ഷേത്രങ്ങളിലെ എഴുന്നള്ളത്ത്, സ്ത്രീ പ്രവേശനിഷേധം, മൃഗബലി മുതലായവ ഹൈന്ദവ വിശ്വാസികള്‍ക്ക് പുണ്യമാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അപരിഷ്‌കൃതമായിരിക്കാം. ഇത്തരം വിഷയങ്ങളില്‍ ആ മതത്തിന് പുറത്തുള്ളവര്‍ മൗനം ദീക്ഷിക്കലാണ് മാന്യത. മുസ്‌ലിം സമുദായം ഈ മാന്യത എന്നും കൈക്കൊണ്ടിട്ടുണ്ട്.
പരിഷ്‌കൃത കാര്യം തന്നെ അപരിഷ്‌കൃത രൂപത്തില്‍ നടപ്പാക്കുമ്പോള്‍ അത് പ്രാകൃതമാവാം. താടിയും മുടിയും വളര്‍ത്തല്‍ പ്രാകൃതമല്ല, പക്ഷേ, സംസ്‌കരിക്കാതെ വളര്‍ത്തുമ്പോള്‍ അത് പ്രാകൃതമാകുന്നു. ലൈംഗികത ക്രൂരമല്ലെങ്കിലും മാന്യമായി നടത്തിയില്ലെങ്കില്‍ ക്രൂരമാകുന്നു.
ഇത് തന്നെയാണ് ചേലാകര്‍മത്തിന്റെയും അവസ്ഥ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വിവാഹവും ലൈംഗികതയും മാത്രമല്ല, ജീവിതം തന്നെ പ്രാകൃതമായത് കൊണ്ട് ചേലാകര്‍മവും പ്രാകൃതമാകാം. അതിന് ഇസ്‌ലാം എന്ത് പിഴച്ചു?ഇസ്‌ലാം അംഗീകരിക്കാത്ത രൂപത്തില്‍ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നതിന് മറുപടി പറയേണ്ട ബാധ്യത സമുദായത്തിനില്ല. എന്നാല്‍, അതിന്റെ മറവില്‍ ശരീഅതിനെ ഉന്നം വയ്ക്കാനുള്ള കുത്സിത ശ്രമമാണ് ചില കോണുകളില്‍ നടന്ന് കൊണ്ടിരിക്കുന്നത്.
ഇസ്‌ലാം സ്ഥാപിച്ചതോ?
ചേലാകര്‍മം ഇസ്‌ലാം സ്ഥാപിച്ച ആചാരമല്ല. വിവിധ സമൂഹങ്ങളില്‍ കാലാകാലങ്ങളായി ഇത് നിലനിന്നിരുന്നു. പലപ്പോഴും പ്രാകൃതവും അപരിഷ്‌കൃതവുമായി നടപ്പാക്കിയിരുന്ന ഇതിനെ വിശിഷ്യാ സ്ത്രീ ചേലാകര്‍മത്തെ മാന്യവും പരിഷ്‌കൃതവുമായി നടപ്പാക്കാന്‍ കല്‍പ്പിക്കുകയാണ് ഇസ്‌ലാം ചെയ്തത്. മനുഷ്യോല്‍പത്തി മുതല്‍ ചേലാകര്‍മം നിലനിന്നിരുന്നതായി ബര്‍ണബാസ് ബൈബിള്‍ (പേജ്: 30) പറയുന്നുണ്ട്.
പ്രമുഖ ചരിത്ര പണ്ഡിതന്‍ ഡോ. ജവാദ് അലി എഴുതുന്നു: ‘ദൈവങ്ങള്‍ക്ക് മനുഷ്യന്‍ സമര്‍പ്പിച്ചിരുന്ന ബലിയുടെ ഒരിനമായിരുന്നു അടിസ്ഥാനപരമായി ചേലാകര്‍മം. മിക്ക പൗരാണിക മതങ്ങളുടെയും പ്രധാന ആരാധനാകര്‍മങ്ങളില്‍ പെട്ടതായിരുന്നു അത്'(അല്‍ മുഫസ്സല്‍ ഫീ താരീഖില്‍ അറബ് ഖബ്‌ലല്‍ ഇസ്‌ലാം). പ്രസിദ്ധ ചരിത്രകാരന്‍ പ്രൊഫ. മുഹമ്മദ് ആശൂര്‍ എഴുതുന്നു: ‘പേര്‍ഷ്യ, ഓസ്‌ട്രേലിയ, ഫിജി എന്നിവിടങ്ങളിലും ഈജിപ്ത്, എത്യോപ്യയടക്കം നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലും പുരാതനമായി തന്നെ ചേലാകര്‍മം നിലനിന്നിരുന്നു.
വിശിഷ്യാ ഈജിപ്തില്‍ ആരാധനാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ആരാധനാലയങ്ങളില്‍ പ്രവേശിക്കാനും ചേലാകര്‍മം നിര്‍ബന്ധമായിരുന്നു. ആരാധനകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ശാരീരികമായി വൃത്തിയുള്ളവരാകണം. അതിന്റെ ഭാഗമായിരുന്നു ചേലാകര്‍മം’ (ചേലാകര്‍മം: മതങ്ങളിലും നിയമങ്ങളിലും ).
ജൂത സമൂഹം ഇന്നും പുരുഷ ചേലാകര്‍മം നടത്തുന്നുണ്ട്. അത് ദൈവം അവര്‍ക്ക് മാത്രം നല്‍കിയതാണെന്നാണ് അവരുടെ വിശ്വാസം. ജൂത സമൂഹത്തെ മറ്റുള്ളവരില്‍ നിന്ന് തിരിച്ചറിയാനുള്ള അടയാളം കൂടിയായിരുന്നു ഇത്. ഇതിന് പകരം ഗ്രീക്കുകാരും റോമക്കാരും ചെയ്തിരുന്നത് കൈയില്‍ പച്ചകുത്തുകയായിരുന്നു (ചേലാകര്‍മം: മതത്തിലും ശാസ്ത്രത്തിലും അബൂബക്കര്‍ അബ്ദുറസാഖ് ). ചേലാകര്‍മം ഇസ്‌ലാം തുടങ്ങി വച്ച പ്രാകൃത മുറയല്ലെന്നും പൂര്‍വ സമുദായങ്ങളില്‍ വ്യാപകമായി നിലനിന്നിരുന്ന ആചാരമായിരുന്നുവെന്നും ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.
മതാചാരം, സാമൂഹികാചാരം, ഗോത്രാചാരം എന്നിങ്ങനെ മൂന്ന് തലത്തിലാണ് പുരാതന സമൂഹങ്ങളില്‍ ചേലാകര്‍മം നിലനിന്നിരുന്നത്. അതിനവരെ പ്രേരിപ്പിച്ചത് പ്രധാനമായി അഞ്ച് കാര്യങ്ങളാണ്. 1. ദൈവ മാര്‍ഗത്തില്‍ അര്‍പ്പിക്കുന്ന ബലിദാനമായി ചിലര്‍ അത് വിശ്വസിച്ചു. 2. ഇതര സമുഹങ്ങളില്‍ നിന്ന് തങ്ങളെ വേര്‍തിരിക്കുന്ന ഐഡന്റിറ്റിയായി ചിലര്‍ ചേലാകര്‍മത്തെ കണ്ടു. 3. സ്വന്തം സമൂഹത്തില്‍ നേതൃപദവിയും ഔന്നത്യവും ലഭിക്കാന്‍ ചേലാകര്‍മം ആവശ്യമായി വന്നു. 4. ദീര്‍ഘസമയം ലൈംഗികത ആസ്വദിക്കാന്‍ ചേലാകര്‍മം സഹായിക്കുമെന്ന് ചിലര്‍ വിശ്വസിച്ചു. 5. ശാരീരിക ശുദ്ധിയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും ഭാഗമായി ചേലാകര്‍മം നിര്‍വഹിച്ചു. ധകയശറപ. ഇതില്‍ അവസാനത്തെ കാരണത്തിനാണ് ഇസ്‌ലാം ചേലാകര്‍മത്തെ പ്രോത്സാഹിപ്പിച്ചത്.
അറബികളും ചേലാകര്‍മവും
ഇസ്‌ലാമിന് മുമ്പ് തന്നെ അറബികള്‍ ചേലാകര്‍മം നിര്‍വഹിച്ചിരുന്നു. ഇമാം ബുഖാരി (റ) നിവേദനം ചെയ്ത പ്രസിദ്ധ ഹദീസാണ് റോമന്‍ ചക്രവര്‍ത്തിയായ ഹിര്‍ഖലിന്റെ ചരിത്രം. പേര്‍ഷ്യ കീഴടക്കിയ ഹിര്‍ഖല്‍ ഖുദ്‌സ് സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. അതിനിടെ ഒരുനാള്‍ അദ്ദേഹം അതീവ ദുഃഖിതനായി കാണപ്പെട്ടു. കാരണം തിരക്കിയ സ്വന്തക്കാരോട് അദ്ദേഹം പറഞ്ഞു: ‘ചേലാകര്‍മം ചെയ്യുന്ന രാജാവ് പ്രത്യക്ഷപ്പെട്ടതായി രാശി നോക്കിയപ്പോള്‍ എനിക്ക് മനസിലായി. അത് ദുഃസൂചനയാണ്. ആരാണിവിടെ ചേലാകര്‍മം ചെയ്യുന്നവര്‍? ‘ അവര്‍ പറഞ്ഞു: ‘ജൂതര്‍ മാത്രമാണ് ചേലാകര്‍മം ചെയ്യുന്നത്. അതോര്‍ത്ത് താങ്കള്‍ ദുഃഖിക്കേണ്ട. ജനിക്കുന്ന ജൂതക്കുഞ്ഞുങ്ങളെ മുഴുവന്‍ നമുക്ക് കൊന്ന് കളയാം’. ആയിടെയാണ് മക്കയില്‍ പ്രവാചകര്‍ (സ) നിയോഗിതനായ വിവരം ഒരു അറബി വഴി അദ്ദേഹം അറിഞ്ഞത്. വിവരം തന്നയാള്‍ ചേലാകര്‍മം ചെയ്യപ്പെട്ടയാളാണോയെന്ന് പരിശോധിക്കാര്‍ ചക്രവര്‍ത്തി കല്‍പ്പിച്ചു. അതെ, അയാള്‍ ചേലാകര്‍മം ചെയ്യപ്പെട്ടവനാണ്. ഹിര്‍ഖല്‍ അയാളോട് ചോദിച്ചു: ‘അറബികള്‍ ചേലാകര്‍മം ചെയ്യാറുണ്ടോ?’ അയാള്‍ പറഞ്ഞു: ‘അതെ’ (ബുഖാരി).
മറ്റൊരു സംഭവം പറയാം. സഖീഫ് ഗോത്രക്കാരുമായി നടന്ന യുദ്ധമാണല്ലോ ഹുനൈന്‍. യുദ്ധ ശേഷം ശത്രുക്കളുടെ മൃതദേഹങ്ങള്‍ പരിശോധിക്കുമ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരു സ്വഹാബി ചേലാകര്‍മം ചെയ്യപ്പെടാത്ത ഒരു ജഡം കണ്ടു. അദ്ദേഹം അത്ഭുതത്തോടെ വിളിച്ച് പറഞ്ഞു: ‘സഖീഫ് ഗോത്രക്കാര്‍ ചേലാകര്‍മം ചെയ്യാത്തവരാണ്, ഇത് സത്യം’. ഇത് കേട്ട സഖീഫ് ഗോത്രക്കാരനായ മുഗീറ പറഞ്ഞു: ‘അല്ല, അവര്‍ ചേലാകര്‍മം ചെയ്യുന്നവരാണ്’. തുടര്‍ന്ന് മുഗീറ അന്‍സ്വാരിയുടെ കൈ പിടിച്ച് കൊല്ലപ്പെട്ട മറ്റുള്ളവരുടെ ഗുഹ്യസ്ഥാനം കാണിച്ച് കൊടുത്തു. എല്ലാവരും ചേലാകര്‍മം ചെയ്യപ്പെട്ടവരായിരുന്നു (സീറതു ഇബ്‌നി ഇസ്ഹാഖ് ).
ഇസ്‌ലാമിന്റെ നിലപാട്
ചേലാകര്‍മം ഇസ്‌ലാം അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതുമാണ്. പ്രാമാണിക ഇമാമുകളും പ്രമുഖരായ ആധുനിക പണ്ഡിതരും ഇതില്‍ ഏകാഭിപ്രായക്കാരാണ്. ഇത് സുന്നികളും സലഫികളും അഭിപ്രായവ്യത്യാസമുള്ള വിഷയമേ അല്ല. ലോകാടിസ്ഥാനത്തില്‍ സലഫി പണ്ഡിതരായി അറിയപ്പെട്ടവര്‍ക്ക് ഇവ്വിഷയവുമായി അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍, ചേലാകര്‍മം നിര്‍ബന്ധമാണോ സുന്നത്താണോയെന്നതില്‍ പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാണ്. അത് പിന്നീട് വിവരിക്കാം. അറബികളുടെ സംസ്‌കാരം എന്ന നിലക്കല്ല ഇസ്‌ലാം ചേലാകര്‍മം ചെയ്യാന്‍ കല്‍പ്പിച്ചത്; പ്രത്യുത, പൂര്‍വ പ്രവാചകന്മാരുടെ ചര്യ എന്ന നിലക്കാണ്. ഇത് ഇബ്‌റാഹീം നബിയുടെ ചര്യയായതിനാല്‍ അത് പിന്‍പറ്റാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരായി. ‘ഇബ്‌റാഹീമിന്റെ ചര്യ നിങ്ങള്‍ പിന്‍പറ്റുക'(ആലു ഇംറാന്‍: 95). പല സ്വഹാബാക്കളോടും മുസ്‌ലിമായ സമയം ചേലാകര്‍മം ചെയ്യാന്‍ നബി (സ) കല്‍പ്പിച്ചതായി ഹദീസുകള്‍ വന്നിട്ടുണ്ട്. അത് കൊണ്ടാണ് മുസ്‌ലിം ലോകം ഇതില്‍ ഐക്യപ്പെട്ടത്. ചേലാകര്‍മത്തിന്റെ പൊതുവായ ഇസ്‌ലാമിക മാനമാണ് ഇവിടെ വിവരിച്ചത്. സ്ത്രീ ചേലാകര്‍മ വിഷയത്തില്‍ ഇസ്‌ലാമിന്റെ നിലപാട് പ്രത്യേകം വിശദീകരിക്കേണ്ടതുണ്ട്. അതാണല്ലോ ഇപ്പോഴത്തെ വിവാദം.
സ്ത്രീ ചേലാകര്‍മം തന്നെ പ്രാകൃതവും അപരിഷ്‌കൃതവുമെന്നാണല്ലോ പുരോഗമനവാദികളുടെ വാദം. അത് ഇസ്‌ലാമികമോ സാമുദായികമോ അല്ലെന്ന് ശരീഅത്ത് വിരോധികളെ സുഖിപ്പിക്കുന്നതിന് മതേതരരാകാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ലളിതമായ ചോദ്യം ഇതാണ്: ഏത് മാനദണ്ഡം വച്ചാണ് ഇവര്‍ ഒരു കാര്യം പ്രാകൃതവും പരിഷ്‌കൃതവുമാണെന്ന് വിധിക്കുന്നത്? യൂറോപ്യരും പാശ്ചാത്യരും ചെയ്യുന്ന ആഭാസങ്ങള്‍ പരിഷ്‌കൃതവും അവര്‍ ചെയ്യാത്തത് പ്രാകൃതവുമാണോ? ധര്‍മത്തിനും മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാത്തവരുടെ പരിഷ്‌കാരം ധര്‍മബോധമുള്ളവര്‍ക്ക് സ്വീകാര്യമല്ല.
ഉദരം തുളച്ചും നാഭി തുളച്ചും ആഭരണം ധരിക്കുന്ന ട്രെന്റ് പാശ്ചാത്യന്‍ നാടുകളില്‍ വര്‍ധിച്ച് വരികയാണ്. ഡോ. ഡെസ്മണ്ട് മോറിസ് എഴുതുന്നു: ‘പാശ്ചാത്യ രാജ്യങ്ങളില്‍ സമീപകാലത്ത് യുവതികള്‍ ഉദര പ്രദര്‍ശനം തുടങ്ങി. അതിനിടെ നാഭിപ്രദേശം തുളച്ച് ആഭരണങ്ങള്‍ അണിയുന്ന പതിവ് തുടങ്ങി … ഇപ്പോള്‍ അലങ്കാരമായ പൊക്കിള്‍ സ്റ്റഡുകളും വളയങ്ങളും പ്രദര്‍ശിപ്പിക്കപ്പെടുന്നു. മുന്‍പ് ഒരു പ്രത്യേക ന്യൂനപക്ഷം മാത്രം ചെയ്തിരുന്ന പൊക്കിള്‍ തുളക്കല്‍ ഇപ്പോള്‍ ഒരു വ്യാപക പരിഷ്‌കാരമായി മാറിയിരിക്കുന്നു’ (നഗ്‌നാരി, പേജ്: 182).
സ്ത്രീത്വത്തെ അവഹേളിക്കുന്ന ഈ രീതികളൊന്നും പ്രാകൃതമോ അപരിഷ്‌കൃതമോ ആണെന്ന് ഒരു പത്രത്തിനും തോന്നിയിട്ടില്ല. കാരണം അത് ചെയ്യുന്നത് പാശ്ചാത്യരാണ്.
ഒരു മതത്തിന്റെയും ദര്‍ശനങ്ങളുടെയും നിര്‍ദേശമില്ലാതെ തന്നെ പിഞ്ചു കുഞ്ഞുങ്ങളുടെയടക്കം കാതും മൂക്കും തുളക്കുന്നത് നമ്മുടെ നാട്ടില്‍ വ്യാപകമാണല്ലോ. കേവല ഭംഗിയാണ് ലക്ഷ്യം. ഇതിനെതിരേ ഒരു കാംപയിന്‍ ആരും നടത്തിയതായി കേട്ടിട്ടില്ല. സ്വന്തം വീടുകളില്‍ നടക്കുന്ന കാത് കുത്തലിന് തെളിവന്വേഷിച്ച് സലഫികള്‍ കഷ്ടപ്പെടുന്നതും കണ്ടിട്ടില്ല.
ഏതാണ് പ്രാകൃതം
പല ആഫ്രിക്കന്‍ നാടുകളിലും പ്രാകൃത രീതിയില്‍ സ്ത്രീ ചേലാകര്‍മം നടക്കുന്നുണ്ടെന്നത് വസ്തുതയാണ്. അവിടെ പുരുഷ ചേലാകര്‍മവും പ്രാകൃത രീതിയിലാണെന്നോര്‍ക്കണം. ഗോത്രാചാരത്തിന്റെ ഭാഗമായി നടക്കുന്ന ഈ ചേലാകര്‍മത്തെ ഇസ്‌ലാമുമായി ബന്ധിപ്പിക്കേണ്ടതില്ല. ആളുകള്‍ അപരിഷ്‌കൃതരാകുമ്പോള്‍ പ്രവര്‍ത്തനവും അപരിഷ്‌കൃതമായിരിക്കും. വിവാഹം, ലൈംഗികത, ശിക്ഷാ മുറകള്‍ മുതല്‍ വസ്ത്രധാരണവും ഭക്ഷണരീതിയും വരെ അപരിഷ്‌കൃതമാണ് അവിടെ പല ഗോത്രങ്ങളിലും. അവിടെ നടക്കുന്ന സ്ത്രീ ചേലാകര്‍മങ്ങളില്‍ മാന്യമായതും ക്രൂരമായതും അതിക്രൂരമായതുമുണ്ട്.
എന്നാല്‍, ഇതൊന്നുമല്ല ഇസ്‌ലാം നിര്‍ദേശിക്കുന്നത്. ഭഗശിശ്‌നികയുടെ അറ്റം അല്‍പം മാത്രം നീക്കം ചെയ്യലാണ് ഇസ്‌ലാമില്‍ സ്ത്രീ ചേലാകര്‍മം. അതും ചേലാകര്‍മം ശാരീരികമായി അപകടമുണ്ടാക്കാത്തവരുടെ മാത്രം. ഇതില്‍ പ്രാകൃതത്വമോ ക്രൂരതയോ ഇല്ല. പുരുഷ ചേലാകര്‍മത്തെക്കാള്‍ ലഘുവാണിത്.
പക്ഷേ, ശാസ്ത്രീയ കണ്ടെത്തല്‍ എന്ന നിലക്കല്ല; മതനിയമം എന്ന നിലയിലാണ് മുസ്‌ലിംകള്‍ ഇത് അംഗീകരിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ച് ശാസ്ത്രം മതത്തിന്റെ മാനദണ്ഡമല്ല. അവരുടെ ഡോക്ടറും സാംസ്‌കാരിക നായകനുമെല്ലാം പ്രവാചകരാണ്.
പ്രമാണങ്ങളില്‍
ശാഫിഈ പണ്ഡിതനായ ഇമാം ശീറാസി (റ) പറഞ്ഞു: ചേലാകര്‍മം നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ‘ഇബ്‌റാഹീമിന്റെ ചര്യ നിങ്ങള്‍ പിന്‍പറ്റുക'(ആലു ഇംറാന്‍: 95). ‘ഇബ്‌റാഹീം നബി (അ) ചേലാകര്‍മം ചെയ്തിട്ടുണ്ട് ‘ (മുഹദ്ദബ് 1297). സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു: ഇബ്‌റാഹീം (അ)ന്റെ ചര്യ പിന്‍പറ്റാന്‍ കല്‍പ്പിക്കപ്പെട്ടവരാണ് നാം. ഇബ്‌റാഹീം നബിയുടെ ചര്യയില്‍ പെട്ടതാണ് ചേലാകര്‍മം (അസ്‌നല്‍ മഥാലിബ് 4164). മറ്റു നിരവധി കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.
അല്‍ ബഖറ 138 ല്‍ ‘അല്ലാഹുവിന്റെ ഭംഗിയാക്കല്‍ (ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു)’ എന്നതിന്റെ ഉദ്ദേശ്യം ചേലാകര്‍മമാണെന്ന് ചില മുഫസ്സിറുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (തഫ്‌സീര്‍ റാസി: 1623, തഫ്‌സീര്‍ ബഗവി 1157, സാദുല്‍ മസീര്‍ 1151).
നബി (സ) പറഞ്ഞു: ‘അഞ്ച് കാര്യങ്ങള്‍ (പ്രവാചകന്മാരുടെ) ചര്യയില്‍ പെട്ടതാണ്. ചേലാകര്‍മം, നഖം മുറിക്കല്‍, മീശ വെട്ടല്‍, കക്ഷ രോമം നീക്കല്‍, ഗുഹ്യ രോമം വടിക്കല്‍ എന്നിവ’ (ബുഖാരി, മുസ്‌ലിം). ഈ ഹദീസില്‍ ചേലാകര്‍മം കൊണ്ടുദ്ദേശ്യം പുരുഷ ചേലാകര്‍മം മാത്രമല്ല. പണ്ഡിതര്‍ ഇക്കാര്യം സുവ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, സ്ത്രീ ചേലാകര്‍മം ഇസ്‌ലാമികമാണെന്നതിന് പണ്ഡിതര്‍ തെളിവുദ്ധരിക്കുന്നത് തന്നെ ഈ ഹദീസാണ്. (ഇമാം മാവര്‍ദിയുടെ അല്‍ ഹാവീ 13431432……., ഇമാം ഖറാഫിയുടെ അദ്ദഖീറ 13280).
പ്രാമാണിക പണ്ഡിതര്‍ മാത്രമല്ല; സലഫി പണ്ഡിതരും ഇക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്. പ്രമുഖ സലഫി പണ്ഡിതനും സഊദി ഗ്രാന്റ് മുഫ്തിയുമായിരുന്ന ശൈഖ് ഇബ്‌നു ബാസ് പറയുന്നു: ‘സ്ത്രീകള്‍ക്ക് ചേലാകര്‍മം ചെയ്യാന്‍ പ്രാപ്തിയുള്ള ഡോക്ടറെയോ മറ്റോ കിട്ടിയാല്‍ അഎ വര്‍ക്കത് സുന്നതാണ്. നബി (സ) പറഞ്ഞു: ‘അഞ്ച് കാര്യങ്ങള്‍ ഇസ്‌ലാമിക ചര്യയില്‍ പെട്ടതാണ്; ചേലാകര്‍മം, നഖം മുറിക്കല്‍, മീശ വെട്ടല്‍, കക്ഷ – ഗുഹ്യ രോമങ്ങള്‍ നീക്കല്‍. ഇതില്‍ മീശ വെട്ടലൊഴികെയുള്ള കാര്യങ്ങളെല്ലാം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബാധകമാണ് ‘ (ഫതാവാ ഇബ്‌നി ബാസ് 1047). സഊദിയിലെ തന്നെ പരമോന്നത പണ്ഡിത സഭയായ ഫത്‌വയ്ക്കുള്ള സ്ഥിരം സമിതി (ലജ്‌നതുദ്ദാഇമ) യുടെ ഫത്‌വയില്‍ പറയുന്നു: ശരീഅത്തില്‍ സ്ത്രീകള്‍ക്കും ചേലാകര്‍മമുണ്ട്. അത് സുന്നത്താണെന്ന് മാത്രം. അഞ്ച് കാര്യങ്ങള്‍ ഇസ്‌ലാമിക ചര്യയാണെന്ന ഹദീസ് അവര്‍ക്കും ബാധകമായതാണ് കാരണം (ഫതാവാ ലജ്‌നതുദ്ദാഇമ 5115).
മാത്രമല്ല; സ്ത്രീ ചേലാകര്‍മവും ഇബ്‌റാഹീം നബിയുടെ ചര്യയാണെന്നും തന്റെ പത്‌നി ഹാജറിനോട് ചേലാകര്‍മം ചെയ്യാന്‍ ഇബ്‌റാഹീം നബി (അ) നിര്‍ദേശിച്ചിരുന്നുവെന്നും ചരിത്രത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ചരിത്രം ഇബ്‌നു അസാകിര്‍ (റ), വാഖിദി(റ) മുതലായ ചരിത്ര പണ്ഡിതര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ചരിത്രം ഉദ്ധരിച്ച ശേഷം ഇബ്‌നുല്‍ ഖയ്യിം പറഞ്ഞത് ഇപ്രകാരമാണ്: ‘ഇത് അവിശ്വസിക്കേണ്ടതില്ല. സ്വഫാ മര്‍വക്കിടയില്‍ സഅ്‌യ് ചെയ്യുന്നതും ജംറകളില്‍ കല്ലെറിയുന്നതും ഹാജറിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണല്ലോ? (തുഹ്ഫതുല്‍ മൗദൂദ് ബി അഹ്കാമില്‍ മൗലൂദ് പേജ്: 190). ഇതിന് ഉപോല്‍ബലകമായ നിരവധി തെളിവുകള്‍ വേറെയുമുണ്ട്.
നബി (സ) യുടെ കാലത്ത് സ്ത്രീകള്‍ ചേലാകര്‍മം ചെയ്യാറുണ്ടായിരുന്നു. കുളി നിര്‍ബന്ധമാകുന്ന കാര്യം വിശദീകരിക്കുന്ന ഹദീസില്‍ നബി (സ) പറഞ്ഞു: ‘ (പുരുഷന്റെ) ചേലാകര്‍മഭാഗം (സ്ത്രീയുടെ ) ചേലാകര്‍മ ഭാഗവുമായി ഒത്ത് വന്നാല്‍ കുളി നിര്‍ബന്ധമായി’ (ബുഖാരി). സ്ത്രീകള്‍ അന്ന് ചേലാകര്‍മം ചെയ്യാറുണ്ടായിരുന്നുവെന്ന് ഇതില്‍നിന്ന് സ്പഷ്ടമാണല്ലോ? നബി(സ)യുടെ കാലത്ത് സ്ത്രീകള്‍ ചേലാകര്‍മം ചെയ്യാറുണ്ടായിരുന്നുവെന്ന് പ്രമുഖ ഹനഫീ ഗ്രന്ഥമായ അല്‍ ബഹ്‌റുര്‍ റാഇഖില്‍ പറഞ്ഞിട്ടുമുണ്ട് (796). മദീനയില്‍ സ്ത്രീകള്‍ക്ക് ചേലാകര്‍മം ചെയ്ത് കൊടുത്തിരുന്ന സ്വഹാബി വനിതയായിരുന്നു ഉമ്മു അത്വിയ്യ (റ). അവരോട് നബി(സ) പറഞ്ഞു: ‘നിങ്ങള്‍ ചേലാകര്‍മം ചെയ്യുമ്പോള്‍ (ശിശ്‌നികയുടെ) അല്‍പം മാത്രം ഛേദിച്ചാല്‍ മതി. അമിതമായി മുറിക്കരുത്. മുഖകാന്തി വര്‍ധിക്കാനും ഭര്‍ത്താവിന് പ്രിയം തോന്നാനും അതാണ് നല്ലത് ‘ (അബൂദാവൂദ്, ബൈഹഖി, ഹാകിം, ത്വബ്‌റാനി). ഈ ഹദീസ് സ്വഹീഹാണെന്ന് പ്രമുഖ സലഫി ഹദീസ് പണ്ഡിതന്‍ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി പറഞ്ഞിട്ടുണ്ട് (സ്വഹീഹു അബീദാവൂദ് 4540). ഈ ഹദീസ് പ്രമുഖ സ്വഹാബികളായ അനസ് (റ) ഉമ്മു ഐമന്‍ (റ) എന്നിവരില്‍നിന്നും പ്രമുഖ താബിഈ പണ്ഡിതന്‍ ളഹാകില്‍നിന്നും വന്നതായി ഇമാം അസ്ഖലാനി(റ) രേഖപ്പെടുത്തുന്നു (ഫത്ഹുല്‍ ബാരി 10340). പ്രസ്തുത ഹദീസിന്റെ ഏതെങ്കിലും പരമ്പര ദുര്‍ബലമാണെങ്കില്‍ തന്നെയും ഹദീസ് പ്രബലമാണെന്ന് ചുരുക്കം. അത് കൊണ്ടാണ് പണ്ഡിതര്‍ ഇത് തെളിവായി സ്വീകരിച്ചതും സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനി പറഞ്ഞതും.
മറ്റൊരു ഹദീസില്‍ നബി (സ) പറയുന്നു: ‘ചേലാകര്‍മം പുരുഷന്മാര്‍ക്ക് സുന്നത്തും സ്ത്രീകള്‍ക്ക് നന്മയും ഗുണകരവുമാകുന്നു’ (അഹ്മദ്, ബൈഹഖി, ത്വബ്‌റാനീ, ഇബ്‌നു അബീ ശൈബ). ഈ ഹദീസിന്റെ നിവേദക പരമ്പര ദുര്‍ബലമാണെങ്കിലും ഇമാം ത്വബ്‌റാനീ നിവേദനം ചെയ്ത പരമ്പര സ്വഹീഹാണെന്ന് മുല്ലാ അലിയ്യുല്‍ ഖാരീ (റ) പറഞ്ഞിട്ടുണ്ട് (മിര്‍ഖാത് 13201). ഈ ഹദീസ് തെളിവായി കര്‍മശാസ്ത്ര പണ്ഡിതര്‍ ധാരാളം ഉദ്ധരിച്ചിട്ടുമുണ്ട്.
തെളിവുകള്‍ ഇനിയും ഉദ്ധരിക്കാനുണ്ടെങ്കിലും ദൈര്‍ഘ്യം ഭയന്ന് തല്‍ക്കാലം ചുരുക്കുന്നു. ഇത്തരം വ്യക്തമായ ഹദീസുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടത് കൊണ്ടാണ് ഈ ആചാരത്തെ ഇസ്‌ലാമികമാണെന്ന് സര്‍വ പണ്ഡിതരും രേഖപ്പെടുത്തിയത്. അത് ഹറാമാണെന്നോ കറാഹത്താണെന്നോ ഒരു പണ്ഡിതനും പറഞ്ഞതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. മദ്ഹബിലെ ഇമാമുകളും സലഫി പണ്ഡിതരും ഇതില്‍ ഏകാഭിപ്രായക്കാരാണ്.
സ്ത്രീ ചേലാകര്‍മം ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമാണെന്നതില്‍ പണ്ഡിതര്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. മദ്ഹബുകള്‍ക്ക് അകത്തും പുറത്തുമുള്ള ഇമാമുകള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നു ഹസ്മ് പറയുന്നു: ‘സ്ത്രീകള്‍ക്ക് ചേലാകര്‍മം അനുവദനീയമാണെന്ന കാര്യത്തില്‍ പണ്ഡിതര്‍ ഏകോപിച്ചിട്ടുണ്ട്’ (മറാതിബുല്‍ ഇജ്മാഅ പേ: 157). ഇമാം ഇബ്‌നു റജബ് തന്റെ ഫത്ഹുല്‍ ബാരിയില്‍ പറഞ്ഞു: ‘സ്ത്രീ ചേലാകര്‍മം ശരീഅത്തില്‍ ഉണ്ട്. ഒരഭിപ്രായ വ്യത്യാസവും ഇതിലില്ല’ (1: 372). വസീര്‍ ഇബ്‌നു ഹുബൈറ (റ) പറയുന്നു: ‘സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ചേലാകര്‍മം ഇസ്‌ലാമില്‍ ഉണ്ടെന്നതില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. നിര്‍ബന്ധമാണോയെന്നതില്‍ അഭിപ്രായാന്തരമുണ്ട്’ (ഇഖ്തിലാഫുല്‍ ഫുഖഹാ 1:342).
ചേലാകര്‍മം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ നിര്‍ബന്ധമാണെന്നാണ് ശാഫിഈ മദ്ഹബ്. ഇമാം നവവി(റ) പറഞ്ഞു: ‘സ്ത്രീ പുഷന്മാര്‍ക്ക് ചേലാകര്‍മം നിര്‍ബന്ധമാണ്. മുന്‍ഗാമികളില്‍ പെട്ട ധാരാളം പണ്ഡിതര്‍ ഇത് തന്നെയാണ് പറഞ്ഞിട്ടുള്ളത്’ (ശര്‍ഹുല്‍ മുഹദ്ദബ് 1: 300). ഇമാം റംലി (റ) പറയുന്നു: ‘ചേലാകര്‍മം ചെയ്യപ്പെട്ട രൂപത്തില്‍ ജനിക്കാത്ത ആണിനും പെണ്ണിനും ചേലാകര്‍മം നിര്‍ബന്ധമാണ്'(നിഹായ 8:35). തുഹ്ഫ 9: 198, മുഗ്‌നി 4:202 മുതലായ പ്രധാന ശാഫിഈ ഗ്രന്ഥങ്ങളിലൊക്കെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഹനഫി , മാലികി മദ്ഹബുകളില്‍ ചേലാകര്‍മം സുന്നത്താണ്. സ്ത്രീകള്‍ക്ക് മാത്രമല്ല; പുരുഷന്മാര്‍ക്കും. പുരുഷന്മാര്‍ക്ക് പ്രബല സുന്നത്തും സ്ത്രീകള്‍ക്ക് ലഘുവായ സുന്നത്തുമാണ്. പ്രമുഖ ഹനഫീ ഗ്രന്ഥമായ അല്‍ഫതാവല്‍ ഹിന്ദിയ്യ (5:351) യില്‍ പറയുന്നു: ‘ചേലാകര്‍മം പുരുഷന്മാര്‍ക്ക് സുന്നത്തും സ്ത്രീകള്‍ക്ക് സുകൃതവുമാണ്’. ഫത്ഹുല്‍ ഖദീര്‍ 1: 83, തബ്‌യീനുല്‍ ഹഖാഇഖ് 4: 226, അല്‍ മബ്‌സൂത്വ് 10: 268 തുടങ്ങിയ മറ്റു ഹനഫീ ഗ്രന്ഥങ്ങളിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം മാലിക് (റ) പറഞ്ഞു: ‘പുരുഷന്മാര്‍ ചെയ്യുന്നത് പോലെ സ്ത്രീകളും ചേലാകര്‍മം ചെയ്യുകയും നഖം മുറിക്കുകയും ഗുഹ്യരോമം നീക്കുകയും ചെയ്യണമെന്നാണ് എന്റെ പക്ഷം’ (ഇമാം ബാജി (റ) യുടെ അല്‍ മുന്‍തഖാ 4:321). ഇമാം ഖറാഫി (റ) ദഖീറയില്‍ പറയുന്നു: ‘പുരുഷന്മാര്‍ക്ക് ചേലാകര്‍മം സുന്നത്തും സ്ത്രീകള്‍ക്ക് പുണ്യകരവുമാണ്’.(13:280).
നിര്‍ബന്ധമാണെന്നും സുന്നത്താണെന്നും രണ്ടഭിപ്രായം സ്ത്രീ ചേലാകര്‍മ വിഷയത്തില്‍ ഇമാം അഹ്മദ് (റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധമാണെന്നാണ് മദ്ഹബില്‍ പ്രബലം. (അല്‍ ഇന്‍സ്വാഫ് 1 : 97, റൗളുല്‍ മുര്‍ബിഗ് 1:25, മഥാലിബു ഉലിന്നുഹാ 1:90).
ചുരുക്കത്തില്‍ പ്രാമാണികമായ നാല് മദ്ഹബുകളിലും സ്ത്രീ ചേലാകര്‍മം ദീനിന്റെ ഭാഗമാണ്. നിര്‍ബന്ധമുണ്ടോയെന്നതില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസം.
ആധുനിക പണ്ഡിതരുടെ വീക്ഷണം
ജിദ്ദ ആസ്ഥാനമായ ആഗോള മുസ്‌ലിം പണ്ഡിത സഭ മജ്മഇല്‍ ഫിഖ്ഹില്‍ ഇസ്‌ലാമിയുടെ ഫത്‌വയില്‍ പറയുന്നു: ‘സ്ത്രീ ചേലാകര്‍മം ഇസ് ലാമിക മാണെന്ന് പണ്ഡിതര്‍ ഏകോപിച്ചിട്ടുണ്ട് … അത് ചെയ്തവര്‍ നിര്‍ബന്ധമോ സുന്നത്തോ ആയ പുണ്യം ചെയ്തു'(വേേു:െമൃ. ശഹെമാംമ്യ.ിളേമംേമ).
ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ നിലപാടും ദാറുല്‍ ഇഫ്താഇന്റെ ഫത്‌വയും സ്ത്രീ ചേലാകര്‍മം പുണ്യകര്‍മമാണെന്നാണ്. അല്‍ അസ്ഹറിന്റെ ഫത്‌വയില്‍ പറയുന്നു: ‘സ്ത്രീ ചേലാകര്‍മം ഇസ്‌ലാമികമാണെന്നതില്‍ ഇമാമുകളും കര്‍മശാസ്ത്ര പണ്ഡിതരും ഏകോപിച്ചിട്ടുണ്ട്. സുന്നത്താണെന്ന അഭിപ്രായമാണ് പ്രബലം’ (ഫതാവല്‍ അസ്ഹര്‍ 2:208). ശൈഖുല്‍ അസ്ഹറും ഈജിപ്തിലെ മുഫ്തിയുമായിരുന്ന ജാദുല്‍ ഹഖ് അലി ജാദുല്‍ ഹഖിന്റെ ഫത് വയില്‍ പറയുന്നു: ‘ചേലാകര്‍മം പുരുഷന്മാര്ക്ക് നിര്‍ബന്ധവും സ്ത്രീകള്‍ക്ക് ഇസ്‌ലാം അംഗീകരിച്ച കാര്യവുമാണ്.
സലഫികളുടെ നിലപാട്
‘സ്ത്രീകളുടെ ചേലാകര്‍മം ഇസ്‌ലാമിക ലോകത്തിന് പരിചയമില്ലാത്തതാണ്. ഇത് ആഫ്രിക്കയിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മാത്രം നിലനില്‍ക്കുന്നതാണ്’. സലഫി യുവജന വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റിന്റെതായി ‘മാതൃഭൂമി’യില്‍ വന്ന പ്രതികരണമാണിത്. മറ്റു ചില സലഫി നേതാക്കളും സമാന പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. കേരളത്തില്‍ പലപ്പോഴും സലഫിസം മോഡേണിസത്തിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടാറുള്ളത്.
വിഷയം പഠിക്കാതെ പ്രതികരിച്ചത് കൊണ്ട് അബദ്ധത്തില്‍ ചാടിയതോ ‘പുരോഗമനം’ വരച്ചുകാട്ടാനുള്ള വ്യഗ്രതയോ ആകാം. സ്ത്രീ ചേലാകര്‍മം പുണ്യകര്‍മവും സുന്നത്തുമാണെന്ന് പ്രമുഖ സലഫീ പണ്ഡിതരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നു തൈമിയ്യയോട് സ്ത്രീ ചേലാകര്‍മത്തെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതെ, സ്ത്രീ ചേലാകര്‍മം ചെയ്യണം. കോഴിപ്പൂവ് പോലെ ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ അഗ്രം ഛേദിച്ച് കൊണ്ടാണിത് നിര്‍വഹിക്കേണ്ടത് ‘(മജ്മൂഉല്‍ ഫതാവാ 21:114). സലഫികളുടെ പ്രധാന അവലംബം ഇബ്‌നു തൈമിയ്യയുടെ ഗ്രന്ഥങ്ങളാണല്ലോ. ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ‘ചേലാകര്‍മം സ്ത്രീകള്‍ക്ക് പുണ്യകരമാണെന്നതില്‍ അഭിപ്രായാന്തരമില്ല. എന്നാല്‍, അതിന്റെ നിര്‍ബന്ധത്തില്‍ വ്യത്യസ്ത വീക്ഷണങ്ങളുണ്ട് (തുഹ്ഫതുല്‍ മൗദൂദ് പേജ്: 193).
ഇനി ആധുനിക സലഫി പണ്ഡിതരുടെ നിലപാട് പരിശോധിക്കാം. ചേലാകര്‍മം പുരുഷന്മാര്‍ക്ക് മാത്രമാണോയെന്ന ചോദ്യത്തിന് സഊദി പണ്ഡിത സഭയായ ‘ലജ് നതുദ്ദാഇമ’ മറുപടി നല്‍കി: ‘ചേലാകര്‍മം പ്രവാചകന്മാരുടെ ചര്യയില്‍ പെട്ടതാണ്. അത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുണ്ട്. പുരുഷന്മാര്‍ക്ക് നിര്‍ബന്ധവും സ്ത്രീകള്‍ക്ക് സുന്നത്തുമാണ്’ (ഫതാവല്ലജ്‌ന 5:113).
പ്രസിദ്ധ സലഫി പണ്ഡിതനും നജ്ദിലെ മുഫ്തിയുമായിരുന്ന ശൈഖ് മുഹമ്മദ് ബ്‌നു ഇബ്രാഹീം ഫത് വ (മതവിധി) നല്‍കി: ‘ചേലാകര്‍മം പുരുഷന്മാര്ക്ക് നിര്‍ബന്ധവും സ്ത്രീകള്‍ക്ക് നന്മയുമാണ്’ (മജല്ലതുല്‍ ബുഹൂസില്‍ ഇസ്ലാമിയ്യ 62:43).
സഊദി ഗ്രാന്റ് മുഫ്തിയായിരുന്ന ശൈഖ് ഇബ്‌നു ബാസ് ഇതു സംബന്ധമായ ചോദ്യത്തിന് മറുപടിയായി ഇപ്രകാരം പറഞ്ഞു: ‘പ്രാപ്തരായ ഡോക്ടറെയോ മറ്റോ ലഭിക്കുന്ന പക്ഷം സ്ത്രീകള്‍ ചേലാകര്‍മം ചെയ്യല്‍ സുന്നത്താണ്’ (മജ്മൂഉ ഫതാവാ ഇബ്‌നിബാസ് 10:47 ). ശൈഖ് ഇബ്‌നു ഉസൈമീന്‍ സമാനമായ ചോദ്യത്തിന് മറുപടി നല്‍കിയത് ഇങ്ങനെയാണ്: ‘ചേലാകര്‍മത്തിന്റെ വിധിയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പുരുഷന്മാര്‍ക്കത് നിര്‍ബന്ധവും സ്ത്രീകള്‍ക്ക് സുന്നത്തുമാണെന്നതാണ് പ്രബലമായി തോന്നുന്നത്’ (മജ്മൂഉ ഫതാവാ ഇബ്‌നി ഉസൈമീന്‍ 11: 117). സലഫി ഹദീസ് പണ്ഡിതന്‍ ശൈഖ് അല്‍ബാനിയും (തമാമുല്‍ മിന്ന 67), ശൈഖ് അബ്ദുല്ലാഹിബ്‌നു ഉഖൈലും (ഫതാവശ്ശൈഖ് അബ്ദുല്ലാഹിബ് നി ഉഖെല്‍ 2:237) ഇതേ അഭിപ്രായക്കാരാണ്.
ശൈഖ് യൂസുഫുല്‍ ഖറദാവി ഫത്‌വ നല്‍കി: ‘ഈ വിഷയത്തില്‍ ഇസ്്‌ലാമിക നാടുകളില്‍ ഐക്യരൂപമില്ല. പെണ്‍കുട്ടികള്‍ക്ക് ചേലാകര്‍മം ചെയ്യുന്നവരും ചെയ്യാത്തവരുമുണ്ട്. അത് ഗുണപ്രദമായി അനുഭവപ്പെടുന്നവര്‍ ചെയ്ത് കൊള്ളട്ടെ. ഞാനതിനെ പിന്തുണക്കുന്നു. ചില ഹദീസുകളിലും പണ്ഡിത വചനങ്ങളിലും വന്നത് പോലെ, അത് ഒരു സുകൃതം എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല’ (ഖറദാവിയുടെ ഫത്‌വകള്‍ 1:328).
പ്രായോഗികത
ഇസ്‌ലാം അംഗീകരിച്ച സ്ത്രീ ചേലാകര്‍മം എന്തുകൊണ്ട് മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമല്ല? വിശിഷ്യാ, കേരളത്തില്‍. പണ്ഡിതര്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ മൗനം ദീക്ഷിക്കുന്നു? സഹൃദയരും വിമര്‍ശകരും ഈ ചോദ്യം ഒരു പോലെ ഉന്നയിക്കുന്നു. ഏതായാലും ചിലരെങ്കിലും ഇത് രഹസ്യമായി ചെയ്യുന്നുണ്ടെന്ന് ഇപ്പോള്‍ വ്യക്തമാണ്. അത് രഹസ്യമായി ചെയ്യലാണ് സുന്നത്തെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രഥമമായി മനസിലാക്കേണ്ടത് ഇതൊന്നും ഒരു കാര്യം ഇസ്‌ലാമികമാണോയെന്ന് മനസിലാക്കാനുള്ള മാനദണ്ഡമല്ല എന്നതാണ്. പുരുഷ ചേലാകര്‍മം പോലെ കര്‍ശനമായി നടപ്പാക്കേണ്ടതല്ല സ്ത്രീ ചേലാകര്‍മമെന്ന നിഗമനം കൊണ്ടാകാം പണ്ഡിതര്‍ ഇതില്‍ ശക്തമായ ബോധവല്‍ക്കരണം നടത്താത്തത്. കാരണം, സ്ത്രീ ചേലാകര്‍മം നിര്‍ബന്ധമല്ലെന്നാണ് ഹനഫി മാലികി മദ്ഹബടക്കം ഭൂരിഭാഗം പണ്ഡിതരുടെയും നിലപാട്.
നിര്‍ബന്ധമാണെന്ന് പറയുന്ന ശാഫിഈ ഹമ്പലീ മദ്ഹബിലും അത് സുന്നത്താണെന്ന് അഭിപ്രായമുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം (റ) തന്റെ
Leave A Comment