ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പിന്തുണക്കുന്ന കോൺഗ്രസുകാർക്കെതിരെ  ദിഗ്‌വിജയ് സിംഗ്
ഭോപ്പാല്‍: ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണക്കുന്ന കോൺഗ്രസുകാർക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പകുതിയിലധികം കോണ്‍ഗ്രസുകാര്‍ക്കും എന്താണ് ആര്‍ട്ടിക്കിള്‍ 370 എന്താണെന്ന് അറിയില്ല. അവര്‍ പറയുന്നത് കേന്ദ്രം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് നന്നായെന്നാണ്. എന്ത് നന്നായെന്ന്? ദിഗ് വിജയ് സിംഗ് ചോദിച്ചു. മധ്യപ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണെന്നും നിങ്ങള്‍ക്ക് കശ്മീര്‍ ആവശ്യമുണ്ടെങ്കില്‍ കശ്മീര്‍ ജനതയെ ഒപ്പം നിര്‍ത്തുക തന്നെ വേണമെന്നും ദിഗ്‌വിജയ് സിങ് കൂട്ടിച്ചേർത്തു. നിലവില്‍ രാജ്യം ഭരിക്കുന്നവര്‍ ചരിത്രത്തെ മാറ്റിയെഴുതാനും നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളെ മോശമാക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തെ കുറിച്ചും സ്വാതന്ത്ര്യ സമരസേനാനികളെ കുറിച്ചും കുട്ടികളെ പഠിപ്പിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കണമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter