യമനില്‍ 6,700 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട്

 

2015 ല്‍  യമനില്‍ യുദ്ധം തുടങ്ങിയത് മുതല്‍ 6700 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക റിപ്പോര്‍ട്ട്.  യു.എന്‍ സംഘടനയായ യൂനിസെഫ്  ( യുനൈറ്റഡ് നാഷന്‍സ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട്)  ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
358,000 ത്തോളം യമന്‍ വിദ്യാര്‍ത്ഥികള്‍ പോഷകാഹാരക്കുറവിന്റെ ഇരകളാണെന്നും എത്രയും പെട്ടന്ന് ട്രീറ്റ്‌മെന്റ് നല്‍കണമെന്നും യൂനിസെഫ് വ്യക്തമാക്കുന്നു.
യുദ്ധം മൂലം കലുഷിതമായ യമനില്‍ വിദ്യാര്‍ത്ഥികളുടെ നേരെയുള്ള അതിക്രമങ്ങള്‍ നിറുത്തിവെക്കണമെന്നും യു.എന്‍ സംഘടന ആവശ്യപ്പെട്ടു.
നാലുവര്‍ഷത്തോളമായി യമനില്‍ പ്രസിഡണ്ട് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയും ഹൂഥികളും തമ്മില്‍ പോരാട്ടം തുടരുന്നുവരികയാണ്. യമന്‍ തലസ്ഥാനമായ സന ഉള്‍പ്പെടുന്ന പ്രദേശം വിമത വിഭാഗമായ ഹൂഥികളുടെ നിയന്ത്രണത്തിലാണ്.
2015 സഊദി നേതൃത്തത്തില്‍ യു.എ.ഇ ഉള്‍പ്പെടുന്നസഖ്യം  ഹൂഥികള്‍ക്കെതിരെ ഒരു കാമ്പയിന്‍ നയിച്ചിരുന്നു. അമേരിക്കയും  സഖ്യത്തിന് പിന്തുണ നല്‍കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter