യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അവസാന ഗള്‍ഫ് സന്ദര്‍ശത്തിന്: ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തിയ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന്‍ അധികാരം ഏറ്റെടുക്കും മുമ്പ് യു എസ് സ്‌റ്റേറ്റ് സിക്രട്ടറി മൈക് പോംപിയോ തന്റെ അവസാന ഗള്‍ഫ് സന്ദര്‍ശനത്തിനൊരുങ്ങുന്നു.

സന്ദര്‍ശനത്തില്‍ സഊദി അറേബ്യയും യു എ ഇ യും, ഖത്തറും സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഗള്‍ഫ് രാജ്യങ്ങളുമായി അമേരിക്കയുടെ ശക്തമായ ബന്ധം വീണ്ടും ഊട്ടിയുറപ്പിക്കുന്നതിനാണ് അവസാന സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മുതിര്‍ന്ന അമേരിക്കന്‍ അധികൃതര്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ യൂറോപ്പ്, മിഡില്‍ ഈസ്‌റ്റ് സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് സഊദി, യു എ ഇ, ഖത്തര്‍ രാജ്യങ്ങളില്‍ പോംപിയോ എത്തുന്നത്.

ഖത്തറുമായി ബന്ധം വിഛേദിച്ച് ഗൾഫ് രാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധം അവസാനിപ്പിക്കാനുള്ള നീക്കം സന്ദർശനത്തിനിടയിൽ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മൂന്ന് അറബ് രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് അമേരിക്കയുടെ ശ്രമഫലമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter