കശ്മീരിലെ ഗുപ്കര്‍ സഖ്യത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും
- Web desk
- Nov 14, 2020 - 16:55
- Updated: Nov 14, 2020 - 19:38
ശ്രീനഗര്‍: കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ രൂപം കൊണ്ട ഗുപ്കാര്‍ സഖ്യത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും.
പിഡിപിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ വീട്ടില്‍ ഇന്നലെ
ചേര്‍ന്ന ഗുപ്കാര്‍ യോഗത്തില്‍
രണ്ടു കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുത്തതോടെയാണ് കോൺഗ്രസ് ഔദ്യോഗികമായി സഖ്യത്തിന്റെ ഭാഗമായി മാറിയത്.
നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയാണ് ഗുപ്കാര്‍ സഖ്യത്തിന്റെ ചെയർമാൻ. പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി വൈസ് ചെയര്‍മാനും സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി കണ്‍വീനറുമാണ്. തങ്ങള്‍ സഖ്യത്തിനൊപ്പം നിലകൊള്ളുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി മോംഗ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment