ബാബരി കേസ് അവസാനത്തോടടുക്കുന്നു; വാദം കേൾക്കാൻ ഇനി നാല് ദിനങ്ങൾ മാത്രം
ന്യൂഡൽഹി: ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ബാബരി മസ്ജിദ് കേസിൽ ഒരു മാസത്തിനുള്ളിൽ വിധി പ്രസ്താവിച്ചേക്കും. ഒക്ടോബർ 18 നകം കേസിലെ വാദം കേൾക്കൽ പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഇനി വെറും നാല് ദിവസങ്ങൾ മാത്രമേ വാദം കേൾക്കുന്നതിന് അവശേഷിക്കുന്നുള്ളൂ. കഴിഞ്ഞ കഴിഞ്ഞ ആഗസ്റ്റ് ആറ് മുതൽ തുടർച്ചയായി ബാബരി കേസിൽ സുപ്രീം കോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്. 2.7 ഏക്കർ വരുന്ന ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാം ലല്ല, നിർമോഹി അഖാര, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചു നൽകണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നത്. ഇതിനെതിരായി സുപ്രീംകോടതിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലാണ് നവംബർ 16ന് മുമ്പ് തന്നെ വിധി വരുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിക്കുന്ന നവംബർ 17 ന് മുമ്പ് തന്നെ ബാബരി കേസിൽ വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter