ട്രംപ് യുഎസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് ഫലസ്തീനിനും ലോകത്തിനാകെയും ദുരന്തം-ഫലസ്തീന്‍ പ്രധാനമന്ത്രി
ജറൂസലേം: അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിഷയത്തിൽ പ്രതികരണവുമായി ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷ്തായ്യ. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നെ ദൈവത്തിന് മാത്രമേ തങ്ങളെ രക്ഷിക്കാനാകൂ എന്നും അങ്ങനെ സംഭവിച്ചാല്‍ അത് ഫലസ്തീന്‍ ജനതയെ സംബന്ധിച്ചും ലോകത്തിനാകെയും ദുരന്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ഗവണ്‍മെന്റിന്റെ കഴിഞ്ഞ നാല് വര്‍ഷക്കാലം ഫലസ്തീന് വലിയ ദോഷമുണ്ടായതായും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ എംപിമാരുമായുള്ള സംഭാഷണത്തിലാണ് ട്രംപിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്. നേരത്തെ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിലെ താലിബാൻ രംഗത്തെത്തിയിരുന്നു. ട്രംപ് വീണ്ടും അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ താലിബാൻ അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണ്ണമായും അദ്ദേഹം സൈന്യത്തെ പിൻവലിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter