മയ്യത്ത് പരിപാലനത്തിൻ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇളവ് അനുവദിക്കണം : മുസ്‌ലിം മത സംഘടനാ നേതാക്കൾ
- Web desk
- Oct 14, 2020 - 19:08
- Updated: Oct 14, 2020 - 20:37
ഇപ്പോൾ കോവിഡ് ബാധിച്ചു മരിച്ച മൃതദേഹങ്ങളോട് കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരിൽ അനാദരവ് കാട്ടുന്നില്ലേയെന്ന് അധികൃതർ പരിശോധിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളിൽ പോലുമില്ലാത്ത വ്യവസ്ഥകളാണ് ഈ വിഷയത്തിൽ അടിച്ചേൽപ്പിച്ചിട്ടുള്ളതെന്ന കാര്യം വേദനാജനകമാണ്. വിദഗ്ദ പരിശീലനം ലഭിച്ച സേവന സന്നദ്ധരായ വളണ്ടിയർമാരെ ഉപയോഗിച്ച് മതപരമായ നിർബന്ധ കർമ്മങ്ങൾ നിർവ്വഹിച്ച് മൃതദേഹം കുളിപ്പിക്കാനും മറവ് ചെയ്യാനുമുള്ള ഇളവ് ഭരണകൂടം അനുവദിക്കണം. മൃതദേഹത്തോട് ഇപ്പോൾ സ്വീകരിക്കുന്ന സമീപനത്തിൽ അടിയന്തിരമായ മാറ്റങ്ങൾ ആവശ്യമാണെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രസ്താവനയിൽ ഒപ്പുവെച്ചവർ:
1. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
2. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ( സമസ്ത കേരള ജംഇയ്യത്തുൽ ഉലമ)
3. കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ ( കേരള സുന്നി ജംഇയ്യത്തുൽ ഉലമ)
4. ടി.പി.അബ്ദുള്ളക്കോയ മദനി (കെ.എൻ.എം)
5. എം.ഐ.അബ്ദുൽ അസീസ് (ജമാഅത്തെ ഇസ്‌ലാമി)
6. തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ)
7. എ.നജീബ് മൗലവി ( കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ)
8. ( ടി.കെ അഷ്റഫ്, ജന:സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)
9. അബുൽ ഖൈർ മൗലവി (തബലീഗ് ജമാഅത്ത്)
10. ഹാഫിള് അബ്ദു ശ്ശുക്കൂർ അൽ ഖാസിമി ( മെമ്പർ, പേഴ്സണൽ ലോ ബോർഡ്)
11. വി.എച്ച്. അലിയാർ ഖാസിമി ( ജംഇയ്യത്തുൽ ഉലമാ ഹിന്ദ് -കേരള ഘടകം)
12.സി.പി.ഉമ്മർ സുല്ലമി ( നദ് വത്തുൽ മുജാഹിദീൻ, മർക്കസുദ്ദഅ്‌വ)
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment