മുൻ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മോചിതയായി
ശ്രീനഗര്‍: ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പായി കേന്ദ്ര സർക്കാർ തടവിലാക്കിയിരുന്ന മുൻ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മോചിതയായി. ഒരു വര്‍ഷത്തിലധികമായി വീട്ടുതടങ്കലിൽ കഴിഞ്ഞ അവർ ഇന്നലെയാണ് മോചിതയായത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമവിരുദ്ധമായി എടുത്തു മാറ്റിയതിലൂടെ നേരിട്ട അപമാനം തങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് അവർ പറഞ്ഞു. "ഓഗസ്റ്റ് 5 നാണ് കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായും റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വഴി കശ്മീര്‍ ജനത അപമാനിക്കപ്പെട്ടു. വീട്ടുതടങ്കലില്‍ നിന്നും മോചിതയായ ശേഷമുള്ള മുഫ്തിയുടെ ആദ്യപ്രതികരണമിങ്ങനെയായിരുന്നു." ദല്‍ഹി ദര്‍ബാര്‍ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും നീക്കം ചെയ്ത ആര്‍ട്ടിക്കിള്‍ 370 തിരിച്ചു പിടിക്കേണ്ടതുണ്ട്. ഇത് മാത്രമല്ല, കശ്മീരിലെ മറ്റ് പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഒരുപാട് കശ്മീരികള്‍ക്ക് ജീവന്‍ ത്യജിക്കേണ്ടി വന്നു. മുന്നോട്ടുള്ള പാത കഠിനമാണെന്ന് അറിയാം. എങ്കിലും ഞങ്ങള്‍ക്ക് ഈ സമരം തുടരേണ്ടതുണ്ട്. എന്നെ പോലെ അന്യായമായി തടവിലാക്കപ്പെട്ട മറ്റുള്ളവരേയും മോചിപ്പികണം- മെഹബൂബ മുഫ്തി തുറന്നടിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter