തബരീസ് അൻസാരി ആൾക്കൂട്ടക്കൊല: പ്രതികളെ വെറുതെ വിട്ടതിനെതിരെ ദൽഹിയിൽ പ്രക്ഷോഭം
- Web desk
- Sep 14, 2019 - 08:09
- Updated: Sep 14, 2019 - 08:33
ന്യൂഡൽഹി: തബരീസ് അൻസാരി കൊലചെയ്യപ്പെട്ട കേസിൽ പ്രതികളെ സംരക്ഷിക്കുന്ന ജാർഖണ്ഡ് പോലീസിന്റെ നിലപാടിനെതിരെ യുനൈറ്റഡ് എഗൈൻസ്റ്റ് ഹൈറ്റ് (യു.എ.എച്) ഡൽഹിയിലെ ജാർഖണ്ഡ് ഭവന് മുൻപിൽ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നീതിപൂർവവും സുതാര്യവുമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു.
ഡൽഹിയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ആക്ടിവിസ്റ്റുകൾ, അധ്യാപകർ, സ്ത്രീകൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
തബ്രീസ് അൻസാരി പൂർണമായും ക്രൂരമായാണ് കൊലചെയ്യപ്പെട്ടത്. വീഡിയോയിലൂടെ തങ്ങൾക്ക് അത് കാണാൻ സാധിച്ചിട്ടുണ്ട്. അതിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാൻ അധികം പ്രയാസപ്പെടേണ്ടി വരില്ല. സംഭവം നടന്നതിന് 8 മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് പൊലീസ് സംഭവസ്ഥലത്തെത്തുന്നത്. എത്തിയ ഉടൻ അക്രമികളെ പിടികൂടുന്നതിന് പകരം ഇരയായ തബ്രീസിനെയാണ് അറസ്റ്റ് ചെയ്തത്, പ്രക്ഷോഭകാരികൾ പറഞ്ഞു.
കസ്റ്റഡിയിലിരിക്കെ 4 ദിവസത്തിന് ശേഷം തബ്രീസ് മരണത്തിന് കീഴടങ്ങുകയും അതോടെ ഇന്ത്യയിലുടനീളം ശക്തമായ പ്രതിഷേധം അലയടിക്കുകയും ചെയ്തു. ഇത് ഭയന്ന് കൊണ്ടാണ് പപ്പു മണ്ഡല അടക്കം പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒടുവിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു എന്ന അറിഞ്ഞതോടെയാണ് യു. എ.എച് പ്രതിഷേധം സംഘടിപ്പിച്ചത്. തബരി സ് അൻസാരിയുടെ മരണം ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമാണെന്നാണ് പോലീസ് ഈസ് കുറ്റപത്രത്തിൽ എഴുതിയിട്ടുള്ളത്. എന്നാൽ അക്രമകാരികൾ നിന്ന് നേരിട്ട ക്രൂരമായ പീഡനം കാരണമാണ് മരണപ്പെട്ടത് എന്നതിൽ യാതൊരു സംശയവുമില്ല.
പ്രക്ഷോഭം ഒടുവിൽ അവസാനിച്ചത് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു കൊണ്ടാണ്. അൻസാരിയുടെ കൊലപാതകത്തിന് കാരണമായ മുഴുവൻ പ്രതികളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരണം എന്നാണ് നിവേദനത്തിൽ പറയുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment