ബാബരി കേസ്: സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ ഭീഷണി നേരിടുന്നതായി പരാതി
ന്യൂഡൽഹി:ബാബരി മസ്ജിദ് കേസിൽ സുന്നി വഖഫ് ബോർഡിന് വേണ്ടി കോടതിയിൽ ഹാജരായതിന്റെ പേരിൽ തനിക്ക് ഭീഷണികളും സമ്മർദവും നേരിടേണ്ടിവരുന്നെന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ സുപ്രീം കോടതിയിൽ അറിയിച്ചു. കോടതി കേസിലെ വാദം കേൾക്കാൻ ആരംഭിച്ച ഉടനെയാണ് ഒരാഴ്ചമുമ്പ് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി രാജീവ് ധവാൻ പറഞ്ഞത്, തന്നെ കോടതിക്ക് പുറത്ത് കണ്ടോളാം എന്നായിരുന്നു സന്ദേശം. മാത്രമല്ല ഒരു മന്ത്രി പറഞ്ഞത് തർക്ക പ്രദേശവും സുപ്രീംകോടതിയും തങ്ങളുടേത് ആണെന്നാണ്. മറ്റുചിലർ തനിക്ക് സന്ദേശമയച്ചത് താൻ രാമന് എതിരാണോ എന്ന് അന്വേഷിച്ചു കൊണ്ടാണ്. ഇത്തരം കാര്യങ്ങൾ രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതല്ലെന്നും അത് തന്നെ സമ്മർദ്ദത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പ്രതികരിച്ചുകൊണ്ട് ഭീഷണികളെ പൂർണ്ണമായും അപലപിക്കുന്നതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. പോലീസ് സംരക്ഷണം താല്പര്യമുണ്ടെങ്കിൽ ഏർപ്പെടുത്താമെന്നും കോടതി പറഞ്ഞു. എന്നാൽ പോലീസ് സംരക്ഷണം നിരസിച്ച ധവാൻ കോടതിയുടെ ഉറപ്പ് തന്നെ ധാരാളമാണെന്ന് മറുപടി നൽകി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter