മാനവികതയെക്കുറിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് തങ്ങളെ പഠിപ്പിക്കേണ്ട: ഉർദുഗാൻ
അങ്കാറ: തുർക്കി-ഗ്രീസ് എന്നീ രാജ്യങ്ങൾക്കിടയിൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിലെ എണ്ണ വാതക പര്യവേക്ഷണം സംബന്ധിച്ച് തർക്കം മുറുകുന്നതിനിടെ തുർക്കി ക്കെതിരെ രൂക്ഷ വിമർശനം നടത്തുന്ന ഫ്രാൻസിന് ചുട്ട മറുപടിയുമായി റജബ് ത്വയ്യിബ് ഉർദുഗാൻ രംഗത്ത്.

മാനവികതയെക്കുറിച്ച്‌ തങ്ങളെ പഠിപ്പിക്കാന്‍ ആയിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോട് ഉര്‍ദുഗാന്‍ തുറന്നടിച്ചു. ഫ്രഞ്ച് സൈന്യം അള്‍ജീരിയയിലും റുവാണ്ടയിലും നടത്തിയ കൂട്ടക്കശാപ്പുകളെ ഓര്‍മിപ്പിച്ചായിരുന്നു ഉര്‍ദുഗാന്റെ ഈ താക്കീതെന്ന് വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു. പട്ടാള അട്ടിമറി ശ്രമത്തിനെതിരേ ഡമോക്രസി ആന്റ് ഫ്രീഡം ദ്വീപില്‍ നടന്ന സിംപോസിയത്തിലാണ് ഫ്രഞ്ച് പ്രസിഡന്റിനെതിരേ ഉര്‍ദുഗാന്‍ കടുത്ത വിമര്‍ശനമഴിച്ചുവിട്ടത്.

"നിങ്ങള്‍ക്ക് (മക്രോണിന്) ചരിത്രമറിയില്ല. ഫ്രാന്‍സിന്റെ ചരിത്രം നിങ്ങള്‍ക്കറിയില്ല". ഫ്രഞ്ച് പ്രസിഡന്റിന്റെ പേരെടുത്ത് പരാമര്‍ശിച്ച്‌ ഉര്‍ദുഗാന്‍ പറഞ്ഞു. അള്‍ജീരിയയില്‍ പത്തുലക്ഷം പേരെയും റുവാണ്ടയില്‍ എട്ടു ലക്ഷം പേരെയും കൊന്നൊടുക്കിയ ഫ്രഞ്ച് സൈനിക നടപടികളെ ഓര്‍മിപ്പിച്ച ഉര്‍ദുഗാൻ തുര്‍ക്കിയുമായോ തുര്‍ക്കി ജനതയുമായോ ഏറ്റുമുട്ടലിന് വരരുതെന്നും മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളുടെ ഉച്ചകോടിക്ക് മുന്നോടിയായി മക്രോണ്‍ നടത്തിയ പരാമര്‍ശമാണ് ഉര്‍ദുഗാനെ ചൊടിപ്പിച്ചത്. തുര്‍ക്കി സര്‍ക്കാരിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉര്‍ദുഗാന്‍ സര്‍ക്കാരിനേക്കാള്‍ മികച്ചവരെ അര്‍ഹിക്കുന്ന തുര്‍ക്കി ജനതയോടല്ലെന്നുമായിരുന്നു മക്രോണിന്റെ പരാമര്‍ശം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter