പിതാവില്ലാത്ത പത്ത് വര്‍ഷങ്ങള്‍

വന്ദ്യ പിതാവില്ലാത്ത പത്തു വർഷങ്ങൾ തികയുന്നു. ശിഹാബ് തങ്ങളുടെ ഓർമ്മകളിലാണ് ഓരോ ദിവസവും തുടങ്ങുന്നത്. 
കഴിഞ്ഞ പത്തു വർഷത്തിൽ പിതൃസ്മരണയുടെ ഓളം വെട്ടാതെ ഒരു പകലും കടന്നു പോയിട്ടില്ല. ആ ഓർമ്മയുടെ വിളക്ക് തെളിച്ചാണ് ഓരോ പകലും ഉദിച്ചതും, അസ്തമിച്ചതും. ഡയറിയുടെ താളുകളിൽ എഴുതിവെച്ച ഓരോ പരിപാടികൾക്കും പിതാവിന്റെ സ്നേഹത്തിൻ ഗന്ധമുണ്ടായിരുന്നു. തെങ്ങോലകൾ പൂത്തുലഞ്ഞു കിടക്കുന്ന കടലുണ്ടിപ്പുഴയുടെ തീരത്തു നിന്നും കാലങ്ങൾക്കും ദേശങ്ങൾക്കുമപ്പുറത്തേക്ക് അടിച്ചു വീശിയ ആ ധന്യ സാനിധ്യം ഇന്നും ഓർമ്മയുടെ തണുപ്പുള്ളൊരു കുളിരായി സമുദായത്തെ തഴുകി കടന്നു പോകുന്നു.

ഉള്ളം നിറയെ ഇപ്പോഴും ഉപ്പയാണ്. അനുഭവിച്ചു തീരാത്ത സ്നേഹ കഥനം പോലെ ആ ഓർമ്മ ഇപ്പോഴും കൂടെത്തന്നെയുണ്ട്. പോയി എന്നതും വരില്ലെന്നതും ഒരു യാഥാർത്ഥ്യമാണ്. പക്ഷെ ആ യാഥാർത്ഥ്യത്തെ മറികടക്കുന്നതാണ് ആ ഓർമ്മയുടെ പ്രവാഹം. തങ്ങളെ മോനെന്ന സ്നേഹം ഒരു നാട് ഒന്നടങ്കം ഇപ്പോഴും തന്നുകൊണ്ടിരിക്കുമ്പോൾ മരിച്ചു പോവാത്ത ബാപ്പയുടെ ജീവിച്ചിരിക്കുന്ന മകൻ തന്നെയാണ് ഞാൻ 
ഒരു മനുഷ്യനോളം വളരുകയെന്ന സഹനവും സാഹസവുമായിരുന്നു ആ ജീവിതം. ജീവിതത്തിന്റെ സകല നടപ്പിലും ഇരിപ്പിലും കിതപ്പിലും കുതിപ്പിലും തിളക്കമുള്ളൊരു തെളിച്ചം അവരിലുണ്ടായിരുന്നു. കൂട്ടിരിക്കുമ്പോഴും കൂടെ നടക്കുമ്പോഴും ആശ്ചര്യത്തോടെയായിരുന്നു ആ ജീവിതത്തെ നോക്കി കണ്ടത്. പൂർണ്ണതയുടെ പൂർണ്ണിമ പോലെ ഉള്ളം നിറയെ അവരുണ്ടിപ്പോൾ. സർവലോക രക്ഷിതാവിൻറെ വിളിക്കുത്തരം നൽകി കടന്നു പോയിട്ട് ഇന്നേക്ക് പത്തു 
വർഷം തികയുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter