ഇസ്‌ലാം ഓൺ വെബ് ഇനി ഉര്‍ദു, കന്നഡ, ബംഗ്ല, തെലുഗു ഭാഷകളിലും: ലോഞ്ചിംഗ് കർമ്മം ഇന്ന്
- Web desk
- Aug 15, 2020 - 08:11
- Updated: Aug 15, 2020 - 12:18
പുതിയ വേർഷനുകളുടെ ലോഞ്ചിംഗ് കർമ്മം ഇന്ന് (15-08-20') രാത്രി 7.30 ന് (മക്ക സമയം: 10.00 pm)ന് നടക്കും. മിഷൻ സോഫ്റ്റ് ചെയർമാനായ സയ്യിദ് റശീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിലാണ് ലോഞ്ചിംഗ് നിർവഹിക്കുന്നത്. മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മൗലവി, പ്രമുഖ തെലുങ്ക് ചരിത്രകാരൻ സയ്യിദ് നസീർ അഹ്മദ് സാഹിബ്, ബംഗാളിലെ പ്രശസ്ത ശാസ്ത്രകാരൻ മുൻകിർ ഹുസൈൻ സാഹിബ്, മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സുന്നി ദഅവതെ ഇസ്‌ലാമി പ്രബോധകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഖാരിഅ റിസ് വിൻ ഖാൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
2012 ജൂലൈ 27ന് തുടക്കം കുറിച്ച ഇസ്‌ലാം ഓൺ വെബ് പോര്‍ട്ടലിൽ നിലവിൽ മലയാളത്തിൽ മാത്രമാണ് ലഭ്യമാകുന്നത്. ഖുർആൻ ഓൺ വെബ്, ഫിഖ്ഹ് ഓൺവെബ്, സീറാ ഓൺവെബ്, മുസ്‌ലിംസ് ഓൺവെബ്, ലൈഫ് ഓൺ വെബ്, ഫത് വാ ഓൺവെബ്, റമദാൻ ഓൺവെബ്, ഹജ്ജ് ഓൺവെബ് എന്നിങ്ങനെ 8 സബ്പോര്‍ട്ടലുകളുമായി, ഏറ്റവും കൂടുതല്‍ ആളുകള്‍ അവലംബിക്കുന്ന, മലയാളത്തിലെ ഇസ്‍ലാമിക് വെബ്സൈറ്റായി വളര്‍ന്നിരിക്കുകയാണ് ഇസ്‌ലാം ഓൺവെബ്. ഉര്‍ദു, കന്നഡ, ബംഗ്ല, തെലുഗു എന്നീ ഭാഷകളിൽ കൂടി വെബ്സൈറ്റ് ലഭ്യമാകുന്നതോടെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്‌ലിം വായനക്കാരിലേക്കും എത്തിച്ചേരാമെന്നാണ് വെബ്സൈറ്റ് ശില്പികൾ ലക്ഷ്യമിടുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment