വിവാഹം അല്ലാഹുവിന്റെ മനോഹരമായ സമ്മാനമാണ്.
അപരിചരായ രണ്ടാളുകൾ തമ്മിലുള്ള പൂർണമായ ബന്ധമാണ് വിവാഹം.നമ്മുടെ വികാരങ്ങളേയും ജീവിത സാഹചര്യങ്ങളേയും അപേക്ഷിച്ചു അതിപ്രധാനമായ ഒരു ചുമതലയാണത്. ഒറ്റയ്ക്കു ചെയ്യാൻ കഴിയുമായിരുന്നതിനേക്കാൾ കൂടുതലായി ഒരുമിച്ചു ചേർന്നുനിന്നു ലോകത്തെ സ്വാധീനിക്കാൻ രണ്ട് പേരെ പ്രാപ്തരാക്കുന്ന ഒരു പവിത്രബന്ധത്തിന്റെ നിർമ്മാണമാണത്. എല്ലാ മനുഷ്യബന്ധങ്ങളിലും വെച്ചു വിവാഹബന്ധം ഏറ്റവും പ്രയാസമേറിയതും എന്നാൽ അതേസമയം പ്രതിഫലദായകവുമാണ്.വിവാഹം അല്ലാഹുവിന്റെ മനോഹരമായ സമ്മാനമാണ്.
അള്ളാഹു പറയുന്നു :"മനുഷ്യരെ... നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടികുകയും അതിൽനിന്നും തന്നെ അതിന്റെ ഇണയെ സൃഷ്ടികുകയും അവർ ഇരുവരിൽ നിന്നുമായി ധ രാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷി താവിനെ നിങ്ങൾ സൂക്ഷികുക്ക. ഏതൊരു അല്ലാഹുവിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദി ച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷികുക്ക.തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു (ഖുർആൻ, സൂറത്തുൽ നിസഇലെ ആദ്യ സൂക്തം )."
വിവാഹത്തെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്ന മതമാണ് ഇസ്ലാം.വിവാഹമെന്നത് ഇസ്ലാമിൽ അതിപ്രധാനവും പരിപാവനവുമായ ഒരു ബന്ധമാണ്. നബി (സ)
പറഞ്ഞു : "അല്ലയോ യുവ സമൂഹമേ, പ്രാപ്തിയു ള്ളവർ വിവാഹം ചെയ്യട്ടെ, തീർച്ചയായും നിങ്ങളുടെ ദൃഷ്ടികൾ നിയന്ത്രിക്കുന്നതിനും ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനും അത് കാരണമായിത്തീരും( ബുഖാരി മുസ്ലിം )"
വൈവാഹികജീവിതം ഉദാത്തമായ പങ്കുവെപ്പിന്റെയും പരസ്പര പൊരുത്തത്തിന്റെയും അവസ്ഥയാണ്. അവിടെ സ്ത്രീയും പുരുഷനും തമ്മിലുള്ള ആത്മീയവും, മാനസികവും, ശാരീരികവുമായ അടുപ്പവും യോജിപ്പുമാണ് അതിപ്രധാനം. സ്വജീവിതത്തിലേക്ക് അത്തരം യോജിപ്പുള്ള ഒരിണയെ കൊണ്ട് വരാൻ ഓരോ മനുഷ്യനും ഇസ്ലാം സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നു. നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു :"മൂന്ന് കാര്യങ്ങൾ മനുഷ്യന്റെ വിജയത്തിൽ പ്പെട്ടതും മൂന്നു കാര്യങ്ങൾ പരാജയത്തിൽ പ്പെട്ടതുമാണ്. സ്വാലിഹത്തായ (തഖ്വയുള്ളവളും, പരിശുദ്ധിയും, പതിവ്രതയുമായ )ഭാര്യ, ആവശ്യത്തിന് വിശാലതയും വൃത്തിയുള്ള ഒരു വീട്, ഒരു നല്ല വാഹനവുമാണ് വിജയത്തിൽ പെട്ടവ. കൊള്ളരുതാത്തവളുമായ (ബഹളക്കാരെ ചീത്ത വിളിക്കുന്നവളും മര്യാദയും ലജ്ജയും കുറഞ്ഞവളുമായ ) ഭാര്യ ആവശ്യത്തിന് വിശാലതയോ വൃത്തിയോ ഇല്ലാത്ത കുടുസ്സായ ഭവനം.കൊള്ളരുതാത്ത വാഹനം എന്നിവയാണ് പരാജയത്തിൽ പെട്ടവ(അഹ്മദ്, ത്വസ്റാനി, ഹാകിം )."
വീണ്ടും നബി (സ) പറഞ്ഞു :"ആർക്കെങ്കിലും സ്വാലിഹതായ ഒരു ഭാര്യയെ അല്ലാഹു നൽകിയാൽ നിശ്ചയം തന്റെ ദീനിന്റെ മൂന്നിൽ രണ്ട് ഭാഗം അവന് കിട്ടി. ബാക്കിയുള്ളതിൽ അള്ളാഹുവിനെ അവൻ സൂക്ഷിച്ചു കൊള്ളട്ടെ (ത്വബ്റാനി, ഹാകിം )."
സഹ്ല എം. എം കുറ്റ്യാടി സൈത്തൂന് ഇന്റര്‍നാഷണൽ ഗേൾസ് കാമ്പസ്, കോട്ടക്കൽ
Leave A Comment