ഇന്ത്യയിലെ മതകീയ അക്രമങ്ങള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ തുടരുന്ന അതിക്രമങ്ങള്‍ക്കെതിരെ ടെക്‌സാസില്‍ അമേരിക്കന്‍ മുസ്‌ലിംകളുടെ പ്രതിഷേധം. വടക്കന്‍ ടെക്‌സാസിലെ ഇന്ത്യന്‍ മുസ് ലിം കമ്മ്യൂണിറ്റി അംഗങ്ങളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഞങ്ങള്‍ തബ്രീസുമാരാണ്, തബ്രീസിന് നീതി ലഭിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.ഡെയ്‌ലിപ്ലാസയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ 200 ഓളം പേര്‍ പങ്കെടുത്തു.
ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ടും മോഷണക്കുറ്റം ആരോപിച്ചും ഹിന്ദുത്വഭീകരര്‍ തബ്രീസ് അന്‍സാരിയെ കൊലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹിന്ദുത്വഭീകരര്‍ മുസ്‌ലിംകളെ ആള്‍ക്കൂട്ട വധത്തിനിരയാക്കുകയാണെന്ന്് ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സില്‍ വൈസ്പ്രസിഡണ്ട് സയിദ്  അലി പറഞ്ഞു.
ഇന്ത്യയില്‍ ന്വൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ട് നേരത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയിരുന്നു..

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter