ലണ്ടനില്‍ നിന്ന് മദീനയിലേക്ക് സൈക്കിളുകളില്‍ ഹജ്ജ് യാത്രയുമായി ബ്രിട്ടീഷ് മുസ്‌ലിംകള്‍

ലണ്ടനില്‍ നിന്ന് മദീനയിലേക്ക് സൈക്കിളില്‍ ഹജ്ജ് യാത്ര നടത്തി വ്യത്യസ്തത തീര്‍ത്ത് എട്ട് ബ്രീട്ടീഷ് മുസ്‌ലിംകള്‍.ജൂണ്‍ 7 ന് ആരംഭിച്ച യാത്ര ഏകദേശം 60 ദിവസമെടുത്താണ് ലക്ഷ്യസ്ഥാനം കാണുമെന്ന്  പ്രതീക്ഷിക്കുന്നത്. 17 വ്യത്യസ്ത രാജ്യങ്ങളിലൂടെയാണ് യാത്ര കടന്നുപോവുന്നത്.

പലനിലക്കും ഈ യാത്രക്ക് പ്രാധാന്യമുണ്ട്, നമ്മുടെ വിശ്വാസവുമായാണ് ഞങ്ങളെല്ലാം റോഡിലൂടെ സഞ്ചരിക്കുന്നത്.വഴിയില്‍ ഒരുപാട് മഹാന്മാരെ കണ്ടുമുട്ടാം, പ്രത്യേക അനുഭവങ്ങള്‍ ഉണ്ടാകാം. സംഘത്തിലെ യാത്രക്കാരനായ സൈന്‍ ലാംബത്ത് തന്റെ ആദ്യ ഹജ്ജ് യാത്രയെ കുറിച്ച് പ്രതികരിച്ചു.

തീര്‍ത്ഥാടന യാത്രയില്‍ സ്‌കൂളുകളും പള്ളികളും നിര്‍മ്മിക്കാനും മുസ്‌ലിംകളെ സഹായിക്കാനുമുള്ള ഫണ്ട് കണ്ടെത്തലും ജനബോധവത്കരണവും  ് ഉദ്ധേശിക്കുന്നുവെന്ന് 4000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന സംഘം വ്യക്തമാക്കുന്നു.
പള്ളികള്‍ക്കും സ്‌കൂളുകള്‍ക്കുമായി 628,600ഡോളറാണ് സൈക്കിള്‍ യാത്രയിലൂടെ സമാഹരിക്കാന്‍ ഉദ്ധേശിക്കുന്നതെന്നും യാത്രസംഘാഗമായ  ജുനൈദ് അഫ്‌സല്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter