.സഊദിയില്‍ കൊറോണയുടെ പിടി അയയുന്നു.
- Web desk
- Jul 15, 2020 - 20:00
- Updated: Jul 16, 2020 - 08:24
റിയാദ്: കൊറോണ വ്യാപനം രൂക്ഷമാവുകയും ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടാവുകയും ചെയ്ത സഊദിയില്‍ കൊറോണയുടെ പിടി അയയുന്നു.
രാജ്യത്ത് രോഗ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5,488 പേർ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, നിലവിൽ 42 രോഗികള്‍ മരണപ്പെടുകയും 2,671 പുതിയ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 2,221 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്.
രാജ്യത്ത് വൈറസ് ബാധയേറ്റ് 2,325 മരണമാണ് റിപ്പോർട്ട് ചെയ്തപ്പെട്ടത്. വൈറസ് ബാധിതര്‍ 240,474 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 5,488 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 183,048 ആയും ഉയര്‍ന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment