ഇസ്‌ലാം എനിക്ക് സുരക്ഷാബോധം തന്നു

അമേരിക്കയിലെ കത്തോലിക്ക കുടുംബത്തില്‍ വളര്‍ന്ന് ഇസ്‌ലാമിലേക്ക് കടന്ന് വന്ന വനിതയുടെ ജീവിത കഥ

2007 ഒക്ടോബര്‍ മാസത്തിലാണ് ഞാന്‍ ഇസ്‌ലാം ആശ്ലേശിച്ചത്. ഒരു കാത്തോലിക് കുടുംബത്തിലായിരുന്നു ജനനം. കത്തോലിക്കക്കാരില്‍ വളരെയധികം കാര്‍ക്കശ്യം പുലര്‍ത്തുന്ന ആളായിരുന്നു. ചോദ്യോത്തര രീതിയാണ് മതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ അവലംഭിച്ചത്. വ്യത്യസ്തമായ സേവനമായിരുന്നു എന്റേത്. ചര്‍ച്ചില്‍ ഞാന്‍ വളരെ സജീവമായിരുന്നു.

ജീവിതത്തെക്കുറിച്ച് എനിക്കു മുമ്പില്‍ ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. അവക്ക് ഉത്തരം കണ്ടെത്താനായി ഞാന്‍ ചര്‍ച്ചില്‍ പോയി. എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. അതോടെ, വ്യത്യസ്തമായ മതങ്ങളെ കുറിച്ച് പഠിക്കുവാനും അതിന് സമയം ചെലവഴിക്കാനും ഞാന്‍ തീരുമാനിച്ചു. ജൂതായിസം, ഹിന്ദു മതം, താവോ മതം, ജൈന മതം, അവസാനമായി ഇസ്‌ലാം മതം. എല്ലാറ്റിനെ കുറിച്ചും ഞാന്‍ പഠിച്ചു.

ഇസ്‌ലാമിലേക്ക് വന്ന ശേഷം എന്റെ ജീവിതം വ്യതിരക്തമായിരുന്നു. അത് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യമായിരുന്നുവെങ്കിലും  ജീവിതത്തില്‍ പല ബുദ്ധി മുട്ടുകളും ക്ലേശങ്ങളും നേരിടേണ്ടി വന്നു. എന്റെ കുടുംബക്കാര്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തയ്യാറായില്ല. അവര്‍ എന്നോട് സംസാരിച്ചില്ല, മാത്രമല്ല അതിന്റെ ഫലമായി എന്റെ മകളെ കുടുംബക്കാര്‍ക്ക് നല്‍കേണ്ടി വന്നു.

ഒരുപാട് യാതനകള്‍ സഹിക്കേണ്ടി വന്നു, ജോലി നഷ്ടപ്പെട്ടു. സാമ്പത്തികമായി കഴിവില്ലാത്തതിനാല്‍ സ്‌കൂളില്‍ പോവാന്‍ കഴിയാതെയായി. എന്റെ സ്‌കൂളില്‍ മെച്ചപ്പെട്ട മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിനികളിലൊരാളായിരുന്നു ഞാന്‍.

സമ്പത്തുണ്ടാകാം, ജോലിയുണ്ടാകാം, കുടുംബമുണ്ടാകാം, എല്ലാമുണ്ടാകാം പക്ഷെ ഇതൊന്നും ജീവിതത്തിലെ ശാശ്വതമായ കാര്യങ്ങളല്ല. മതമാണ് ശാശ്വത ജീവിതത്തിന്റെ വഴി നമുക്ക് പറഞ്ഞുതരുന്നത്. ജീവിതത്തിലെ ഏത് ക്ലേശങ്ങളും നമുക്ക് നാഥനോട് പറയാം. അവനതിന് പരിഹാരം നല്‍കും.

ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ചര്‍ച്ചിലേക്ക് പോവുകയെന്നത് നല്ല മാര്‍ഗമായിരുന്നു. പക്ഷെ അവിടെ അങ്ങനെ ചോദ്യം ചെയ്യാന്‍ പാടില്ല. അതെനിക്ക് സ്വീകാര്യമായിരുന്നില്ല. നമുക്ക് ഉത്തരങ്ങള്‍ ലഭിക്കണമെങ്കില്‍ പിന്നെ എങ്ങോട്ട് പോവും?

ക്രിസ്തുമതത്തില്‍ ത്രിയകത്വമാണ് നമ്മെ പ്രതിരോധത്തിലാക്കുന്ന പ്രധാന കാര്യം. യേശുവും ദൈവ പുത്രനും പരിശുദ്ധാത്മാവും, അതിനെ കുറിച്ച് നാം ചിന്തിക്കുമ്പോള്‍ ബോധമുള്ളവര്‍ക്കൊരിക്കലും അതിനെ ഉള്‍ക്കൊള്ളാനാവില്ല. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന വിശ്വാസമായത് കൊണ്ട് അതിനെ ചോദ്യം ചെയ്യാനോ നിരാകരിക്കാനോ ആരും തയ്യാറാവുകയില്ല. എന്റെ മനസ്സും ഇത്തരം ചിന്തയിലൂടെയായിരുന്നു കടന്ന് പോയിരുന്നത്.

ഇസ്‌ലാം എന്താണെന്ന് മനസ്സിലായപ്പോഴാണ് ഇത്തരം തെറ്റുദ്ധാരണകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്. ഞാന്‍ മുസ്‌ലിംകളെ വെറുത്ത സന്ദര്‍ഭത്തില്‍ എല്ലാ മുസ് ിംകളും മരിക്കണമെന്ന് വരെ ഞാന്‍ ചിന്തിച്ചു. മുസ്‌ലിംകളോട് സാദൃശ്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോവണമെന്നായിരുന്നു എന്റെ ചിന്ത.

ഇസ്‌ലാമിനെ കുറിച്ചുള്ള സാധാരണ അമേരിക്കക്കാരന്റെ ബോധം കൂടി എനിക്കുണ്ടായിരുന്നില്ല. ഞാന്‍ തന്നെ ബോധപൂര്‍വ്വം മീഡിയകളെ അവഗണിക്കുകയായിരുന്നു. ഞാന്‍ പലപ്പോഴും വായിച്ച ഒരു വാചകമുണ്ട്. ഭയം സത്യത്തിന്റെ മാര്‍ഗമല്ല എന്നതാണത്.

ഞാന്‍ എന്റെ ജീവിതത്തില്‍ ഏകാന്തമായി സഞ്ചരിക്കുകയാണെങ്കില്‍, എനിക്ക് കുടുംബമില്ലെങ്കില്‍, കൂട്ടുകാരില്ലെങ്കില്‍, വലിയ വീടില്ലെങ്കില്‍, ലോകത്തിലെ സമ്പത്തൊന്നുമില്ലെങ്കിലും ഞാന്‍ സംതൃപ്തവതിയാണ്. കാരണം ഇപ്പോള്‍ എന്റെ കാര്യങ്ങള്‍ തുറന്ന് പറയാന്‍ ദൈവമുണ്ട്, നാഥനുണ്ട്. നാഥനുമായുള്ള കൂട്ടുകെട്ടില്‍ എനിക്ക് ഒന്നിനോടും പേടിയില്ല. ഇന്‍ശാഅല്ലാഹ്, നാളെ സ്വര്‍ഗത്തില്‍ അള്ളാഹുവിനെ കണ്ടുമുട്ടണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter