നിസ്‌കാരമാണ് എന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്

നിസ്‌കാരം വീക്ഷിക്കുന്നതിലൂടെ ഇസ്‌ലാം ആശ്ലേഷിച്ച  ഡോ. സാക്കി മോയെണ്ട തന്റെ അനുഭവം പങ്കുവെക്കുന്നു.

വിശുദ്ധ ഇസ്‌ലാം സമഗ്രതയാണ്, അത് നല്‍കുന്നത് ഐക്യത്തിന്റെ സന്ദേശമാണ്. മുസ്‌ലിംകള്‍ നിസ്‌കാരത്തിന് വേണ്ടി ഒരുമയോടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അത് ശരിക്കും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു.

ഞാനൊരു ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ നിന്ന് വന്നവരാണ്, പക്ഷെ എനിക്ക കൂടുതല്‍ അതെ കുറിച്ച് അറിവൊന്നും ഉണ്ടായിരുന്നില്ല, സാധാരണ ചര്‍ച്ചില്‍ പോകും, വല്ല ഒഴിവ് ദിനവുമുണ്ടെങ്കില്‍ അവിടെ പോകും, ആഘോഷിക്കും.  ഞാന്‍ മറ്റു  ക്രിസ്ത്യാനികളെ പോലെ ആയിരുന്നില്ല,  അതിലൊന്നിലും ഗൗരവം കണ്ടിരുന്നില്ല, ഞാനിത് പറയുന്നത് ആരെയും അനാദരവ് പ്രകടിപ്പിക്കാനല്ല, മറിച്ച് അതാണ് ഞാന്‍ വളര്‍ന്ന സാഹചര്യം. ഞങ്ങള്‍ പള്ളിയിലേക്ക് പ്രാര്‍ത്ഥനക്ക് പോകുമ്പോള്‍ ഞങ്ങള്‍ പള്ളിയുടെ പിന്‍ഭാഗത്ത് ഇരിക്കും, പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ അവര്‍ മുന്നിലേക്ക് പോവുകയും ചെയ്യും,
പക്ഷെ മുസ്‌ലിംകള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിസ്‌കരിക്കുമ്പോള്‍ ഏവരും നിശബ്ദതയോടെ ഒരുമയോടെ നില്‍ക്കും. അങ്ങനെ ഒരിക്കല്‍ എനിക്ക് ഇതിന് സാക്ഷിയാവാന്‍ അവസരം ലഭിച്ചു. അത് എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു ഇത് മററു മതങ്ങളെ പോലെയല്ല എന്നും ജനങ്ങള്‍ മാനുഷിക ഐക്യത്തെ കുറിച്ച് ചിന്തിക്കുന്നതിലും അപ്പുറത്താണ് ഈ  യഥാര്‍ത്ഥ മതം  എന്നും ഏക ദൈവമുണ്ടെന്നും അതിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു.
ഏക ദൈവമാണ് എല്ലാം സൃഷ്ടിച്ചത്. അവനാണ് സര്‍വമനുഷ്യരെയും സൃഷ്ടിച്ചത്്.ദൈവത്തിന്റെ കാഴ്ചപ്പാടില്‍ എല്ലാമനുഷ്യരും സമന്മാരാണ്. ഏതെങ്കിലും നിലക്ക് അവരെ വേര്‍തിരിക്കുകയാണെങ്കില്‍ അത് അവരുടെ സ്വഭാവത്തിന് അനുസരിച്ചായിരിക്കും, ഒരു കാര്യം കൂടി പറയാം,എല്ലാവരെയും ഒരുമിച്ച് നില്‍ക്കുമ്പോള്‍ അവര്‍ ഒരുമിച്ച് കുനിയുന്നു, ഐക്യത്തോടെ നില്‍ക്കുന്നു അതാണ് എന്നില്‍ പ്രതിഫലനമുണ്ടാക്കിയത്. അപ്പോഴാണ് ഈ ജീവിതം എനിക്കും വേണമെന്ന് മനസ്സിലാക്കിയത്.

പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ മസ്ജിദിലുള്ളവര്‍ ഏക ദൈവ വിശ്വാസത്തെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. അവിടെ ഒരു ദൈവം മാത്രം, ത്രീ ഏകത്വമില്ല, മനുഷ്യരൂപം പൂണ്ട ദൈവമില്ല, അത്  ഹൃദയവുമായി ബന്ധിച്ചു, മുന്‍കഴിഞ്ഞ പ്രവാചകര്‍ക്ക് നല്‍കിയ ഗ്രന്ഥങ്ങളെ കുറിച്ച് ഖുര്‍ആനില്‍ പറയുന്നു,മൂസാ നബിയെ കുറിച്ചും ഈസാ നബിയെ കുറിച്ചും പ്രതിപാദിക്കുന്നു, തൗറാത്തിന്റെയും ഇഞ്ചീലിന്റെയും മൂല ഗ്രന്ഥം ഇന്ന് ലഭ്യമല്ലല്ലോ,  എല്ലാം വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു.

ഞാന്‍ മസ്ജിദില്‍ പ്രവേശിച്ചപ്പോള്‍ അവിടെ ചെയറുകള്‍ ഒന്നും കണ്ടില്ല, അവിടെ കാര്‍പറ്റ് മാത്രമാണ് ഉള്ളത് ഏവരും വിനയാന്വിതരായി കൃത്യമായ ബോധത്തോടെയാണ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്.
 ദേഷ്യപ്പെടുകയാണെങ്കില്‍ പ്രവാചകര്‍ (സ) പറഞ്ഞത് ഇപ്രകാരമാണ് നിങ്ങള്‍ ദേഷ്യപ്പെടുന്ന അവസരത്തില്‍ നില്‍ക്കുകയാണെങ്കില്‍ ഇരിക്കുക, അഥവാ ദേഹഭാവം(ശരീര സ്ഥാനം ) മാറ്റിയാല്‍  അത് നിങ്ങളെ വിനയാന്വിതനാക്കുകയും ആശ്വാസം പകരുകയും ചെയ്യുമെന്നാണ്.

 ദേഷ്യം വന്നാല്‍ ഒന്ന് മസ്ജിദിലേക്ക് പോയി അവിടെ ഒന്നിരുന്നാല്‍ മതി, ദൈവത്തിന് മുന്നില്‍ നാം സ്വയം വിനയാന്വിതനാകും. ഏതെങ്കിലും ഒരു നിലയിലുള്ള ആരാധനയില്‍ മുഴുകുന്നത്  (ഉദാഹരണം ഖുര്‍ആന്‍ പാരായണം) നമുക്ക് കൂടുതല്‍ ആശ്വാസവും ഊര്‍ജവും പകരും, മസ്ജിദില്‍ ആളുകളെ വേര്‍തിരിച്ച് ഓരോകൂട്ടര്‍ക്കും വെവ്വേറെ പ്രാര്‍ത്ഥനകളോ ഓരോ വിഭാഗം ആളുകള്‍ക്ക പ്രത്യേകം പാര്‍ക്കിംഗ് ഏരിയകളോ ഇല്ലഎന്നതും നാം ഒരുപോലെയാണ് എന്ന സന്ദേശം നല്‍കുന്നു, തൊട്ടടുത്ത് കോടീശ്വരനാണെങ്കിലും നിസ്‌കാരത്തിന്റെ സ്വഫില്‍ ഏവരും വിനയാന്വിതരാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter