ന്യൂസിലാന്റിലെ രണ്ട് മസ്ജിദുകളില്‍ ജുമുഅക്കിടെ ഭീകരാക്രമണം; 49 മരണം
- Web desk
- Mar 15, 2019 - 15:21
- Updated: Mar 17, 2019 - 06:05
ന്യൂസിലാന്റിലെ ക്രിസ്ര്റ്റ്ചര്‍ച്ച് പട്ടണത്തിലെ രണ്ടു മസ്ജിദുകളില്‍ ജുമുഅക്കിടെ നടന്ന ഭീകരരുടെ വെടിവെയ്പ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടു.
മസ്ജിദുകളില്‍ നടന്ന വെടിവെയ്പ്പ് ഭീകരാക്രമണം തന്നെയാണെന്നും ഇത് ന്യൂസിലാന്റിലെ കറുത്ത ദിനമാണെന്നും ് പ്രധാനമന്ത്രി ജാസിന്‍ഡ അര്‍ദേന്‍ പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ഒരാളുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
നിരവധി കാറുകളില്‍ ബോംബ് വെച്ചിരുന്നുവെന്നും അവ കണ്ടെത്തി നിര്‍വീര്യമാക്കിയെന്നും പോലീസ് വിശദീകരിച്ചു.
ക്രിസ്റ്റ് ചര്‍ച്ചിലെ അല്‍നൂര് മസ്ജിദിലും സൗത്ത് ഐലന്റ് സിറ്റിയിലെ മറ്റൊരു മസ്ജിദിനും നേരെയാണ് വെടിവെയ്പ്പുണ്ടായത്. രണ്ട് മസ്ജിനും ഏകദേശം ഒരേസമയം തന്നെയാണ് വെടിവെയ്പ്പ് ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.
മെഷീന്‍ ഗണ്ണ് ഉപയോഗിച്ച് ജുമുഅക്കെത്തിയ വിശ്വാസികള്‍ക്ക് നേരെ പ്രാദേശിക സമയം ഉച്ചക്ക് 1.40 ഓടെ ആയിരുന്നു ആക്രമണം നടന്നത്.ആകെ ഒരു ശതമാനം മാത്രം മുസ്‌ലിംകളാണ് ന്യൂസിലാന്റില്‍ താമസിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment