ലിക്കുഡ് പാർട്ടിയിൽ അഭിപ്രായ ഭിന്നത: ഇസ്രയേലിൽ സത്യപ്രതിജ്ഞ മാറ്റിവെച്ചു
ജറുസലേം: ഇസ്രായേൽ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ച ആദ്യ രണ്ട് പാർട്ടികളായ ലി​കു​ഡ് പാ​ര്‍ട്ടിയും ബ്ലൂ ​ആ​ന്‍ഡ് വൈ​റ്റ് പാ​ര്‍ട്ടി​യും ഉടമ്പടിയില്‍ ഒപ്പുവെച്ച് സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ലിക്കുഡ് പാർട്ടിയിലെ അഭിപ്രായ ഭിന്നത മൂലം അനിശ്ചിതത്വത്തിൽ.

മന്ത്രിസഭയിലെ ലി​കു​ഡ് പാ​ര്‍ട്ടി പ്രതിനിധികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതോടെ ഐക്യ സര്‍ക്കാരിന്‍റെ ഞായറാഴ്ച നടത്താനിരുന്ന സത്യപ്രതിജ്ഞ മാറ്റി. ഭരണ പ്രതിസന്ധി രൂക്ഷമായ ഇസ്രായേലില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏപ്രില്‍ 21നാണ് ലി​കു​ഡ് പാ​ര്‍ട്ടിയുടെ ബിന്യമിന്‍ നെതന്യാഹുവും ബ്ലൂ ​ആ​ന്‍ഡ് വൈ​റ്റ് പാ​ര്‍ട്ടി​യുടെ ബെ​ന്നി ഗാ​ന്‍റ്സും ഉടമ്ബടിയില്‍ ഒപ്പുവെച്ചത്.

ഒന്നരവർഷം പ്രധാനമന്ത്രി പദവി പങ്കുവെക്കാമെന്ന ധാരണയിലാണ് ഉടമ്പടി ഒപ്പ് വെച്ചത്. ഇതനുസരിച്ച് നെതന്യാഹു ആദ്യത്തെ ഒന്നര വര്‍ഷവും ഗാന്റ്സ് ശേഷമുള്ള ഒന്നര വർഷവും പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കും. ക​ഴി​ഞ്ഞ , സെപ്റ്റംബറിൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് ഇസ്രായേലിൽ ഭരണ പ്രതിസന്ധി ഉടലെടുത്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter