പെരുന്നാളില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക മാതൃരാജ്യത്തിലേക്ക് വഴിതുറന്ന് തുര്‍ക്കി

 

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് പെരുന്നാള്‍ നാട്ടില്‍ ആഘോഷിക്കാന്‍ വഴിതുറന്ന് തുര്‍ക്കി. മാതൃരാജ്യമായ സിറിയയിലേക്ക് 80,000ത്തോളം  അഭയാര്‍ത്ഥികള്‍ക്കാണ് അതിര്‍ത്തി കടക്കാനും മാതൃരാജ്യത്ത് പെരുന്നാള്‍ ആഘോഷിക്കാനും തുര്‍ക്കി അവസരമൊരുക്കുന്നത്.
ഭരണഘടനാപരമായ നിയമങ്ങള്‍ക്ക് ശേഷം കൂടുതല്‍ അഭയാര്‍ത്ഥികള്‍ സിറിയയിലേക്ക് നീങ്ങുമെന്നും തകര്‍ന്ന വീടുകളെ പുനര്‍നിര്‍മിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. സിറിയയില്‍ നിന്ന് 3 മില്യണ്‍ അഭയാര്‍ത്ഥികളെയാണ് തുര്‍ക്കി ആഥിത്യമരുളിയത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter