ഖൈസ് സഈദിന് തുനീഷ്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം
തൂനിസ്: വടക്കൻ ആഫ്രിക്കൻ രാഷ്ട്രമായ തുനീഷ്യയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ 72.7 ശതമാനം വോട്ടുകൾ നേടി സ്വതന്ത്ര സ്ഥാനാർത്ഥിയായ ഖൈസ് സഈദ് വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. എതിരാളിയായ നബീൽ ഖറവി നേടിയ 10 ലക്ഷം വോട്ടുകൾക്കെതിരെ 2.7 ദശലക്ഷം വോട്ടുകൾ നേടിയാണ് ഒരു രാഷ്ട്രീയ മുൻപരിചയവും ഇല്ലാത്ത പ്രൊഫസർ മാത്രമായ ഖൈസ് വിജയം രേഖപ്പെടുത്തിയത്. മാധ്യമ ഭീമനായ നബീൽ ഖറവി തെരഞ്ഞെടുപ്പിന്റെ നാല് ദിവസങ്ങൾക്ക് മുമ്പ് വരെ ജയിലിലായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്ന ഉടനെ തന്നെ പരാജയം സമ്മതിക്കുന്നതായി ഖറവി പറഞ്ഞിരുന്നു. 2010 11 ഇന്ന് കാലത്തെ അറബ് പ്രക്ഷോഭങ്ങളെ തുടർന്ന് പ്രസിഡണ്ടായിരുന്ന ബിൻ അലി രാജ്യം വിട്ടതിനുശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ 55% വോട്ട് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്നഹ്ദ പാർട്ടിയുടെ പിന്തുണയോടുകൂടി മത്സരിച്ച ഖൈസ് സഈദിന്റെ പ്രധാന പ്രചാരണങ്ങളെല്ലാം അഴിമതിക്കെതിരെയായിരുന്നു. യുവ വോട്ടർമാരെ കേന്ദ്രീകരിച്ച് നടത്തിയ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പൂർണ്ണമായും ലക്ഷ്യം കണ്ടു. യുവാക്കളിൽ നിന്ന് 90 ശതമാനം പേരുടെയും പിന്തുണ ഖൈസ് തന്നെയാണ് കരസ്ഥമാക്കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter