ടുണീഷ്യൻ ജനത സമ്മതിദാനാവകാശം വിനിയോഗിച്ചു
തൂനിസ്: മുൻ പ്രസിഡന്റ് ബെജി അസ്സബ്സിയുടെ വിയോഗത്തോടെ നടന്ന തെരഞ്ഞെടുപ്പിൽ ടുണീഷ്യൻ ജനത വോട്ട് രേഖപ്പെടുത്തി. 2011ലെ അറബ് വസന്തത്തിനുശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇത്. ഒക്ടോബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റാഷിദ് അൽ ഗനൂഷി നേതൃത്വം നൽകുന്ന ഇസ്ലാമിസ്റ്റ് പാർട്ടിയായ അന്നഹ്ദയ്ക്ക് വന്‍ തിരിച്ചടി നല്‍കി നിഡ ടൂണിസ് മിന്നുന്ന വിജയം നേടിയിരുന്നു. ഏകാധിപതിയായ ഭരണാധികാരിയായിരുന്ന സൈനുൽ ആബിദിന്‍ ബിന്‍ അലിയെ പുറത്താക്കിയതിനെതുടര്‍ന്നാണ് രാജ്യത്ത് ജനാധിപത്യത്തിലേക്കുള്ള വഴിയായി തെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പിൽ ആകെ 25 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. നിലവില്‍ പ്രസിഡന്റായ മൊന്‍സിഫ് മര്‍സൂകി, നിഡ ടൂണിസ് നേതാവായ ബെജി കാഇദ് എസെബ്സി എന്നിവര്‍ക്കാണ് വിജയസാധ്യത. പാര്‍ലമെന്റ് സ്പീക്കര്‍ മുസ്തഫ ബെന്‍ ജാഫര്‍, വനിതാ മജിസ്ട്രേട്ട് കല്‍തൂം കനൗ തുടങ്ങിയവരും രംഗത്തുണ്ട്. അന്നഹ്ദ ഒരു സ്ഥാനാര്‍ഥിയെയും നിര്‍ത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഡിസംബര്‍ 31ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter