കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ലോക നേതാക്കളോട് അഭ്യർത്ഥിച്ച് മലാല
- Web desk
- Sep 15, 2019 - 13:45
- Updated: Sep 15, 2019 - 19:48
കറാച്ചി: കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാനായി ഇടപെടണമെന്നും കുട്ടികൾക്ക് സ്കൂളിൽ പോകാവുന്ന സാഹചര്യമൊരുക്കണമെന്നും സമാധാന നോബൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായി ലോകനേതാക്കളോട് അഭ്യർത്ഥിച്ചു. കൊച്ചു കുട്ടികൾ ഉൾപ്പെടെ തടവിലാക്കപ്പെട്ട 4000 ജനങ്ങളെ കുറിച്ച് തനിക്ക് ആശങ്കയുണ്ട്. 40 ദിവസമായി സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികളെക്കുറിച്ചും വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന പെൺകുട്ടികളെ കുറിച്ചും താൻ ഉത്കണ്ഠാകുലയാണ്- മലാല ട്വിറ്ററിൽ കുറിച്ചു
കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രദേശത്തെ ജനങ്ങളുമായും പത്രപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവരുമായി സംസാരിക്കുകയായിരുന്നു. കശ്മീർ ജനത പുറംലോകത്തു നിന്നും ഒറ്റപ്പെട്ടിരിക്കുകയാണ് പൂർണ നിശബ്ദത എന്നാണ് കശ്മീരിലെ സാഹചര്യത്തെക്കുറിച്ച് തന്നോട് ഒരു പെൺകുട്ടി പറഞ്ഞത് എന്താണ് നടക്കുന്നത് എന്ന് ആരും അറിയുന്നില്ല പട്ടാളക്കാരുടെ കാലൊച്ചകൾ മാത്രമാണ് കേൾക്കാൻ കഴിയുന്നത്. ജീവിതത്തിൻറെ ലക്ഷ്യം നഷ്ടപ്പെട്ടതായി മറ്റൊരു പെൺകുട്ടി പറഞ്ഞു. സ്കൂളിൽ പോകാൻ കഴിയുന്നില്ല പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment