കോവിഡ് കാരണം കപ്പൽ തീരത്തടുപ്പിക്കാനായില്ല:  28 റോഹിങ്ക്യൻ അഭയാർത്ഥികൾ പട്ടിണി മൂലം മരിച്ചു
ധാക്ക: ലോകത്തൊന്നാകെ കൊറോണ വൈറസ് പിടിപെട്ട് മരണം ഒരു ലക്ഷം കവിയുന്നതിനിടെ ബംഗ്ലാദേശിൽ നിന്ന് കരളലിയിപ്പിക്കുന്നൊരു വാർത്ത; 28 റോഹിങ്ക്യൻ അഭയാർത്ഥികൾ മരണപ്പെട്ടിരിക്കുന്നു, കൊറോണ മൂലമല്ല, മറിച്ച് ഭക്ഷണം ലഭിക്കാതെ വിശന്ന് വലഞ്ഞത് മൂലം!

കരക്കടുപ്പിക്കാന്‍ സാധിക്കാതെ കടലില്‍ കുടുങ്ങിയ കപ്പലില്‍ അകപ്പെട്ട റോഹിങ്ക്യന്‍ അഭയാര്‍ഥികളിൽ 28 പേരാണ് വിശന്നു മരിച്ചത്. കപ്പലിലുണ്ടായിരുന്ന 382 പേരെ ബംഗ്ലാദേശ് തീര രക്ഷാസേന രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ പലരും അതീവ അവശനിലയിലാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മലേഷ്യന്‍ തീരത്തേക്ക് അടുപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം കപ്പല്‍ കടലില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ബംഗ്ലാദേശ് തീരദേശ സേനയാണ് കപ്പല്‍ കണ്ടത്. നിലവില്‍ ഇവരെ ബംഗ്ലാദേശിലെ ക്യാംപില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു. മ്യാന്മറിൽ മുസ്‌ലിംകൾക്ക് നേരെ ബുദ്ധ തീവ്രവാദികൾ അഴിച്ച് വിട്ട വർഗീയ കലാപത്തെ തുടർന്ന് ലക്ഷക്കണക്കിന് പേരാണ് അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് കുടിയേറിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter