അയോധ്യയിൽ ഭൂമിപൂജയില്‍ പങ്കെടുത്ത ക്ഷേത്രനിര്‍മാണ ട്രസ്റ്റ് മേധാവിക്ക് കോവിഡ്
ലക്നൗ: അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിർമ്മാണത്തിന് മുന്നോടിയായി നടന്ന രാമക്ഷേത്ര ഭൂമിപൂജയില്‍ പങ്കെടുത്ത ക്ഷേത്രനിര്‍മാണ ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസിന് കോവിഡ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദിയിലുണ്ടായിരുന്ന നാല് പേരില്‍ ഒരാളാണ് ഇദ്ദേഹം. ആഗസ്ത് 5നായിരുന്നു ചടങ്ങ്. മോദിക്കൊപ്പം യു​പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി ബെ​ന്‍ പ​ട്ടേലും ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും വേദിയിലുണ്ടായിരുന്നു. 175 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഭൂമി പൂജക്ക് മുന്‍പ് രണ്ട് സഹപൂജാരിമാര്‍ക്കും സുരക്ഷാചുമതലയുണ്ടായിരുന്ന 16 പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സദസ്സിൽ പങ്കെടുത്തവർ ക്വാറന്റൈനിൽ പോയിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതിനുശേഷവും ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രസംഗം നടത്തിയിരുന്നു. ഇതിനെതിരെ മുൻ സഖ്യകക്ഷിയും മഹാരാഷ്ട്രയിലെ ശക്തി ഘടകവുമായ ശിവസേന രംഗത്തെത്തി. മോദി എന്തുകൊണ്ടാണ് ക്വാറന്റൈനിൽ പോകാത്തതെന്നും പാർട്ടി വക്താവ് ചോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter