ബശ്ശാറുല്‍ അസദിനെ വധിക്കാന്‍ ട്രംപ് പദ്ധതിയിട്ടിരുന്നു ;വെളിപ്പെടുത്തലുകളുമായി മുന്‍ ഉപദേഷ്ടാവ്
സിറിയന്‍ പ്രസിഡണ്ട് ബശ്ശാറുല്‍ അസദിനെ വധിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിച്ചിരുന്നതായി മുന്‍ അമേരിക്കന്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് കെ.ടി മക്ഫാര്‍ലാന്‍ഡിന്റെ വെളിപ്പെടുത്തല്‍.
സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനെ വധിക്കാന്‍ ഉത്തരവിട്ടതിനെ സംബന്ധിച്ച് ട്രംപുമായി സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്നും മുന്‍ ഉപദേശക വെളിപ്പെടുത്തി.
2017 ല്‍ ട്രംപ് അധികാരമേറ്റ് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ സിറിയന്‍ ജനതക്കെതിരെ അസദ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വാതക ആക്രമണത്തെ കുറിച്ചുള്ള ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു, അതിന് ശേഷം അസദിനെ പുറത്താക്കുമെന്ന് മുന്‍ പ്രസിഡണ്ട് പറഞ്ഞതായി മക്ഫാര്‍ലാന്‍ഡ് പറഞ്ഞു.'ട്രംപ് ലോകത്തെ ഏറ്റെടുക്കുന്നു' എന്ന പേരില്‍ ബി.ബി.സിയുടെ പുതിയ ഡോക്യുമെന്ററിക്കായുള്ള അഭിമുഖത്തിലാണ് ഉപദേശകയുടെ വെളിപ്പെടുത്തല്‍.