തീവ്രവാദികൾക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ദേവീന്ദർ സിംഗിന് പാർലമെൻറ് ആക്രമണവുമായി ബന്ധം? അഫ്സൽ ഗുരുവിനെ ഒറ്റിയത് ഇയാളോ? അന്വേഷണം പ്രഖ്യാപിച്ച കശ്മീർ പോലീസ്
ശ്രീനഗർ: ജമ്മു കശ്മീരിൽ തീവ്രവാദികൾക്കൊപ്പം കശ്മീരിലെ ഡിവൈഎസ്പിയായ ദേവീന്ദർ സിംഗ് അറസ്റ്റിലായതോടെ ഇയാൾക്ക് 2001ലെ പാർലമെന്റ് ആക്രമണത്തിൽ പങ്കുണ്ടോ എന്ന് കശ്മീർ പൊലീസ് അന്വേഷിക്കുന്നു. പാർലമെന്റ് ആക്രമണ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു നിരപരാധിയാണോ എന്ന ചോദ്യം ദേവീന്ദർ സിംഗിന്റെ അറസ്റ്റോടെ ഉയർന്നിരിക്കുകയാണ്. പാർലമെന്റ് ആക്രമണ കേസിലെ പ്രതിയോടൊപ്പം ഡൽഹിയിലേക്ക് പോകാനും അവിടെ അയാൾക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കാനും തന്നോട് ആവശ്യപ്പെട്ടത് ഡിവൈഎസ്പി ദേവീന്ദർ സിംഗ് ആണെന്ന് 2013 ൽ തൂക്കിലേറ്റപ്പെടുക്കുന്നതിനു മുമ്പ് അഫ്സൽ ഗുരു വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് തീവ്രവാദികൾക്കൊപ്പം സിംഗ് അറസ്റ്റിലാകുന്നത്. അറസ്റ്റ് വൻ വാർത്തയായതോടെ കഴിഞ്ഞവർഷത്തെ പുൽവാമ ആക്രമണം സർക്കാർ പുനരന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter