സുവർണക്ഷേത്രത്തിലേക്ക്     33 ടൺ ഗോതമ്പ് സംഭാവന ചെയ്ത് പഞ്ചാബിലെ മുസ്‌ലിംകൾ
അമൃത്സർ: സിഖ് മതവിശ്വാസികളുടെ ആഗോള കേന്ദ്രമായ അമൃത്സറിലെ സുവർണക്ഷേത്രത്തിലേക്ക് 33 ടൺ ഗോതമ്പ് സംഭാവന ചെയ്ത് പഞ്ചാബിലെ സൻഗ്രൂർ ജില്ലയിലെ മലർകോട്ട്ലയിലെ മുസ്‌ലിംകൾ. ലങ്കർഖാനയിലെ ഭക്ഷണ വകുപ്പിന് മുസ്‌ലിംകൾ ഗോതമ്പ് കൈമാറി.

മുസ്‌ലിം സിഖ് കുട്ടായ്മയായ സംഘ മഞ്ച് പ്രസിഡന്റ് നാസിർ അക്ബർ ഗോതമ്പ് ഔദ്യോഗികമായി കൈമാറി. സ്വർണ്ണ ക്ഷേത്രത്തിലെ ചീഫ് മാനേജർ ആയിരുന്ന മുക്തിയാർ സിംഗ് സംഭാവനയുമായി എത്തിയ മുസ്‌ലിം പ്രതിനിധികളെ ഹാർദ്ദവമായാണ് സ്വാഗതം ചെയ്തത്. അതിഥികൾക്ക് ബഹുമതി വസ്ത്രങ്ങളും സിറോപ്രയും സമ്മാനിച്ചിരുന്നു. ഗോതമ്പ് സംഭാവന ചെയ്യാൻ ലങ്കർകാനയിൽ എത്തിയ മുസ്‌ലിംകൾ സിക്കുകാരുടെ ആതിഥേയത്വം തൊട്ടറിഞ്ഞു.

ഈ ചിത്രം അശോക് സിംഗ് ഗർച്ച എന്നൊരാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഏറെ വൈകാതെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. 24 മണിക്കൂറുകൾക്കുള്ളിൽ 50000 ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter