ഹജ്ജ് ഒരുക്കങ്ങള്‍ വിലയിരുത്തി സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ വെർച്ച്വൽ യോഗം
റിയാദ്: കൊവിഡ് വൈറസ് മുലം പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ച് നടക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി സൗദി ഹജ്ജ് മന്ത്രാലയം. ആഭ്യന്തര മന്ത്രിയും ഹജ്ജ് സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നെയ്ഫ് രാജകുമാരന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം.

സുരക്ഷാ ഏജന്‍സികളുടെ തലവന്മാരുമായും ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായും പങ്കെടുത്ത വെര്‍ച്വല്‍ യോഗത്തിൽ കൊറോണ വൈറസ് രോഗത്തിനെതിരായുള്ള പ്രതിരോധ നടപടികള്‍, തീര്‍ഥാടകരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, ഹജ്ജ് ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്തു.

കോവിഡ് വൈറസ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം നിയന്ത്രിതമായ എണ്ണം സ്വദേശികൾക്കും രാജ്യത്തെ വിദേശികൾക്കും മാത്രമേ ഹജ്ജ് നിർവഹിക്കാൻ അനുവാദം ഉണ്ടാവുകയുള്ളൂ എന്ന് നേരത്തെ സൗദി അറേബ്യ തീരുമാനിച്ചിരുന്നു.

വിട്ടുമാറാത്ത രോഗങ്ങളില്ലാത്ത 20 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അനുമതി. രാജ്യത്തിനകത്ത്​ താമസിക്കുന്ന 160 വിദേശ രാജ്യക്കാർക്കും അവസരം ലഭിക്കും. ഇവരുടെ അപേക്ഷകള്‍ തരംതിരിച്ചതായി ഹജ്ജ്​ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter