ഗോലാൻ കുന്നുകളിൽ പുതിയ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ഇസ്രായേൽ അംഗീകാരം നൽകി
തെൽ അവീവ്: 1967 ൽ ഇസ്രായേൽ കയ്യടക്കിയിരുന്ന ഗോലാൻ കുന്നുകളിൽ 'ട്രംപ് കുന്നുകൾ' എന്ന പേരിൽ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ഇസ്രായേലിന്റെ കുടിയേറ്റ കാര്യ മന്ത്രി സിപി ഹോട്ടോവലി അംഗീകാരം നൽകി. കഴിഞ്ഞ വർഷം പ്രസിഡണ്ട് നെതന്യാഹു പ്രഖ്യാപിച്ചിരുന്ന പദ്ധതിക്കാണ് ജൂൺ 14ന് കുടിയേറ്റ മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. 300 കുടുംബങ്ങൾക്ക് താമസിക്കാൻ സാധിക്കുന്നതാകും പുതിയ കുടിയേറ്റ കേന്ദ്രങ്ങളെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1967-ലെ ആറു ദിന യുദ്ധത്തിൽ ഇസ്രായേൽ കയ്യടക്കിയിരുന്ന ഗോലാൻ കുന്നുകൾ അന്ന് തിരികെ നൽകിയെങ്കിലും1949 ലെ ജനീവ കൺവെൻഷൻ, ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയുടെ പ്രമേയം എന്നിവയെയെല്ലാം നോക്കുകുത്തിയാക്കി 1981 ൽ ഇസ്രായേൽ വീണ്ടും വരുതിയിലാക്കുകയായിരുന്നു.

ലോകത്തെ ഒരു രാജ്യം പോലും ഈ നടപടി അംഗീകരിച്ചിരുന്നില്ല. എന്നാൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായതോടെ 2019 മാർച്ചിൽ ഗോലാൻ കുന്നുകൾ ഇസ്രായേലിന്റേതാണെന്ന് അമേരിക്ക അംഗീകരിച്ചു. തെൽ അവീവിൽ നിന്ന് ജറൂസലേമിലേക്ക് തലസ്ഥാനം മാറ്റാനുള്ള ഇസ്രായേൽ തീരുമാനത്തെ ട്രംപ് ഭരണകൂടം സ്വാഗതം ചെയ്യുകയും അമേരിക്കൻ എംബസി ജെറുസലേമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. യുഎസ് ഭരണകൂടം പൂർണമായും ഇസ്രായേലീ നയങ്ങൾക്ക് ഒത്താശ ചെയ്യുന്നതാണെന്ന് ഇതോടെ വിലയിരുത്തപ്പെട്ടു.

നൂറ്റാണ്ടിന്റെ കരാർ എന്ന പേരിൽ വെസ്റ്റ് ബാങ്കിലെ 30% ഭൂമി ഇസ്രായേലിനു പതിച്ചു നൽകാനും പകരമായി ഫലസ്തീൻ എന്ന സ്വതന്ത്ര രാഷ്ട്രത്തിന്റെ രൂപീകരണത്തിന് അംഗീകാരം നൽകാനും ട്രംപ് പുതിയൊരു സമാധാന കരാറിലൂടെ നിർദ്ദേശിച്ചിരുന്നെങ്കിലും ഫലസ്തീൻ ഇത് പൂർണമായും തള്ളിക്കളയുകയായിരുന്നു. ഇസ്രായേൽ ടൈംസ് റിപ്പോർട്ട് പ്രകാരം ഗോലാൻ കുന്നുകളിൽ 26 ആയിരത്തിലധികം കുടിയേറ്റക്കാരാണ് നിലവിൽ താമസിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter