പൊതു പരീക്ഷ ഒഴികെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷകൾ മാറ്റിവെച്ചു
ചേളാരി: സമസ്തയുടെ മദ്റസകളിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന് കീഴിൽ പൊതു പരീക്ഷ ഒഴികെയുള്ള ക്ലാസ്സുകളിൽ 2020 ജൂൺ ഒന്നു മുതൽ എട്ടു വരെ തീയതികളിൽ നടത്താനിരുന്ന വാർഷിക പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം 5,7,10,12 ക്ലാസ്സുകളിലെ പൊതു പരീക്ഷകൾ മുമ്പ് പ്രഖ്യാപിച്ച തീയതികളിൽ തന്നെ നടക്കും.

ലോക് ഡൗൺ പ്രകാരം നിലവിൽ ഏർപ്പെടുത്തിയ സർക്കാർ നിയന്ത്രണങ്ങൾക്കനുസരിച്ച് സ്കൂളുകൾ പ്രവർത്തനം ആരംഭിച്ച രണ്ടാമത്തെ പ്രവൃത്തി ദിവസം മുതൽ ഏഴു ദിവസങ്ങളിലായി ജനറൽ സിലബസ് പ്രകാരമുള്ള മദ്രസകളിലെ വാർഷിക പരീക്ഷയും രണ്ടാമത്തെ പ്രവൃത്തി ദിവസം മുതൽ മൂന്നു ദിവസങ്ങളിലായി സ്കൂൾ വർഷ സിലബസ് പ്രകാരമുള്ള മദ്രസകളിലെ വാർഷിക പരീക്ഷയും നടക്കുമെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ പരീക്ഷ കൺവീനർ അബ്ദുറഹ്മാൻ മുസ്‌ലിയാർ അറിയിച്ചു. ഗൾഫ് മദ്രസകളിൽ ജൂൺ 1 മുതൽ ഓൺലൈനായി പരീക്ഷ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter